TRENDING:

പുലര്‍ച്ചെ വീട്ടിൽ ചക്ക വെട്ടുന്നതിനടെ വീട്ടമ്മയുടെ മുഖംപൊത്തി സ്വർണമാല കവർന്നു

Last Updated:

കള്ളന്റെ വിരല്‍ വീട്ടമ്മ കടിച്ചതോടെ ഇയാൾ കുതറിയോടി. ഇതോടെ വീട്ടമ്മയുടെ ഒരു പല്ലും പോയി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശ്ശൂർ: പുലർച്ചെ വീടിന് പുറകിൽ നിന്ന് ചക്ക വെട്ടുന്നതിനിടയിൽ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് കള്ളൻ. തൃശ്ശൂർ ജില്ലയിലെ തിരൂരിലാണ് സംഭവം. തിരൂര്‍ കിഴക്കേ അങ്ങാടി സ്വദേശി ജോഷിയുടെ ഭാര്യ സീമയുടെ രണ്ടര പവന്‍റെ മാലയാണ് കവര്‍ന്നത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മോഷണം.
advertisement

വീട്ടിൽ പതുങ്ങിയെത്തിയ കള്ളൻ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. വീട്ടമ്മയുടെ മുഖം പോത്തിയായിരുന്നു മോഷണം. ഇതിനിടെ കള്ളന്റെ വിരൽ വീട്ടമ്മയുടെ വായിൽ കുടുങ്ങി. വിരല്‍ വീട്ടമ്മ കടിച്ചതോടെ മോഷ്ടാവ് കുതറിയോടുകയായിരുന്നു. ഇതിനിടെ വീട്ടമ്മയുടെ ഒരു പല്ല് നഷ്ടപ്പെട്ടു.

Also Read- തിരുവനന്തപുരത്ത് പീഡിപ്പിച്ച 16 കാരിയെ വിവാഹം കഴിച്ച പ്രതിയും നടത്തിയ ഉസ്താദും പിതാവും അറസ്റ്റിൽ

കള്ളന്റെതെന്ന് കരുതുന്ന ഒരു സൈക്കിൾ സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സൈക്കിള്‍ മുണ്ടപ്പിള്ളി ഭാഗത്തു നിന്നും മേഷണം പോയതാണെന്നാണ് നിഗമനം. ഫോറൻസിക് വിദഗ്ദര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് വിയ്യൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പുലര്‍ച്ചെ വീട്ടിൽ ചക്ക വെട്ടുന്നതിനടെ വീട്ടമ്മയുടെ മുഖംപൊത്തി സ്വർണമാല കവർന്നു
Open in App
Home
Video
Impact Shorts
Web Stories