9 മണിയോടെ ഷൈൻ കുമാറിന്റെ ഭാര്യ അനുബ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്ത് തന്നെ ഇടതുവശത്തായുള്ള മറ്റൊരു വാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് പൊളിച്ചാണ് കള്ളൻ അകത്തു കടന്നിരിക്കുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ നിന്നും 60ലധികം പവൻ സ്വർണം മോഷണംപോയ കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചുകൂട്ടി നടത്തിയ പരിശോധനയിൽ അലമാരയിൽ ഉണ്ടായിരുന്ന കുട്ടികളുടേതും, ഷൈൻ കുമാറിന്റെ ഭാര്യ അനുബ, ഭാര്യാ സഹോദരി അനുഷ എന്നിവരുടെ സ്വർണം മുഴുവനും കള്ളൻ കൊണ്ടുപോയതായി ശ്രദ്ധയിൽപ്പെടുന്നത്.
advertisement
കുട്ടികളുടെ ബ്രേസ്‌ലെറ്റ്, വള, മോതിരം, നെക്ലസ് ഉൾപ്പെടെയുള്ള 60ലധികം പവനാണ് മോഷണം പോയിരിക്കുന്നത്. അനുബയുടെ സഹോദരിയും ഭർത്താവും സ്ഥലത്തില്ലാത്തതിനാൽ അവരുടെ സ്വർണവും ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ഇതുൾപ്പെടെയാണ് മോഷണം പോയിരിക്കുന്നത്.മുൻ വാതിലിന് സമീപത്തായി ഉണ്ടായിരുന്ന വൈദ്യുതി ഫ്യൂസും ഊരി എറിഞ്ഞ ശേഷമാണ് മോഷണം.
കാട്ടാക്കട പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നൽകി മടങ്ങുകയും ചെയ്തു. ഇന്ന് ഫോറൻസിക് പരിശോധന ഉൾപ്പെടെ നടക്കും.
Summary: A major robbery took place at the house of a family who had gone to church for Christmas celebrations. Thiruvananthapuram: Thieves stole more than 60 pieces of gold from Kattakada, Thiruvananthapuram. The theft took place at the Matru Bhavan house of Shine Kumar, Kattakada in between 6 pm and 9 pm yesterday. The family was attending Christmas celebrations at a nearby church at the time.
