ഇടുപ്പിൽ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുമ്പോഴാണ് യുവതിക്ക് നേരെ ജീവനക്കാരന്റെ അതിക്രമം ഉണ്ടായത്. മൂത്രം നിറഞ്ഞ ബാഗ് മാറ്റുന്നതിനിടെ മോശമായി പെരുമാറിയതായി യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ദിൽകുമാർ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ആർഎംഒ സൂപ്രണ്ടിന് നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ സൂപ്രണ്ട് ബി എസ് സുനിൽകുമാർ ദിൽകുമാറിനെ സസ്പെൻഡ് ചെയ്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ബന്ധുക്കൾ കാണാൻ എത്തിയപ്പോഴാണ് യുവതി കരഞ്ഞുകൊണ്ട് സംഭവം വിശദീകരിച്ചത്. തുടർന്ന്, ആശുപത്രിയിലേക്ക് പൊലീസിനെ വിളിച്ച് വരുത്തി ദിൽകുമാറിനെ അറസ്റ്റ് ചെയ്തു. മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
advertisement
Location :
Thiruvananthapuram,Kerala
First Published :
April 27, 2025 4:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോട് അതിക്രമം; തിരുവനന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാരന്‍ അറസ്റ്റില്‍