TRENDING:

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്‍റെ വീഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ; 200 സൈറ്റുകളിൽ നിന്ന് വീഡിയോ നീക്കി

Last Updated:

മാർട്ടിന്റെ വിഡിയോ ഫേസ്ബുക്ക് പേജുകളിൽ പണം വാങ്ങി ദുരുദ്ദേശ്യത്തോടെ അപ് ലോഡ് ചെയ്തവർ ഉൾപ്പെടെയാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളായ ഇവർ പണം വാങ്ങി വിഡിയോ ഷെയർ ചെയ്തതായി പോലീസ് കണ്ടെത്തി

advertisement
തൃശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാർട്ടിന്റെ വിഡിയോ പങ്കുവച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ബിഎൻഎസ്എസ് 72, 75 വകുപ്പുകളും ഐ ടി ആക്ട് സെക്ഷൻ 67 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ തൃൂശൂർ സിറ്റി പോലീസ് കേസെടുത്തിട്ടുള്ളത്.
മാർട്ടിൻ ആന്റണി
മാർട്ടിൻ ആന്റണി
advertisement

മാർട്ടിന്റെ വിഡിയോ ഫേസ്ബുക്ക് പേജുകളിൽ പണം വാങ്ങി ദുരുദ്ദേശ്യത്തോടെ അപ് ലോഡ് ചെയ്തവർ ഉൾപ്പെടെയാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളായ ഇവർ പണം വാങ്ങി വിഡിയോ ഷെയർ ചെയ്തതായി പോലീസ് കണ്ടെത്തി. കേസിലെ വിധിക്ക് ശേഷം വ്യാപകമായി പ്രചരിച്ച വിഡിയോ അതിജീവിതയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ളതാണ്. ഇത് നിയമവിരുദ്ധമാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. അതിജീവിതയുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം പ്രവൃത്തികൾ കടുത്ത ശിക്ഷയർഹിക്കുന്ന കുറ്റമാണെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

‌200ലേറെ സൈറ്റുകളിലും പ്ലാറ്റ്ഫോമുകളിലും വിഡിയോ പ്രചരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിഡിയോ ഷെയർ ചെയ്ത ലിങ്കുകളും സൈറ്റുകളും പോലീസ് നശിപ്പിച്ചിട്ടുണ്ട്. വിഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് അറിയിച്ചു.

advertisement

കേസില്‍ വിധി വന്നതിന് ശേഷമാണ് മാർട്ടിന്‍റെ ഈ വിഡിയോ വ്യാപകമായി പ്രചരിച്ചത്. കേസിന്റെ വിചാരണ കാലയളവില്‍ മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഈ വിഡിയോ ചിത്രീകരിച്ചത്.

യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ കേസില്‍ അറസ്റ്റിലായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന് സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു. ആ സമയത്താണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് വിവരം. പ്രമുഖരടക്കം പലരും വിഡിയോ പ്രചരിപ്പിക്കുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ മാര്‍ട്ടിന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരണക്കോടതി 20 വര്‍ഷം കഠിന തടവിന് വിധിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Three individuals have been arrested for sharing a video featuring Martin, the second accused in the actor assault case, in which he revealed the identity of the survivor. The Thrissur City Police registered the case against them under non-bailable sections, including Sections 72 and 75 of the Bharatiya Nagarik Suraksha Sanhita (BNSS) and Section 67 of the IT Act. Those arrested include individuals who uploaded Martin's video to Facebook pages with malicious intent in exchange for money. The police investigation revealed that the accused, who hail from Ernakulam, Alappuzha, and Thrissur districts, shared the video as a paid promotion.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്‍റെ വീഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ; 200 സൈറ്റുകളിൽ നിന്ന് വീഡിയോ നീക്കി
Open in App
Home
Video
Impact Shorts
Web Stories