TRENDING:

വഴിയിൽ ബോധരഹിതനായി വീണയാളുടെ സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടിച്ചു; മൂന്നംഗ സംഘം പിടിയിൽ

Last Updated:

മൂന്നാറിലേക്ക് വിനോദയാത്രക്ക് പോകവെയാണ് റോഡരികിൽ ബൈക്ക് യാത്രികൻ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. കാർ നിർത്തി പുറത്തിറങ്ങിയ സംഘം ഉടൻ തന്നെ സ്വർണമാലയും മൊബൈൽ ഫോണും കവർന്ന് സ്ഥലംവിടുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാത്രിയിൽ ആശുപത്രിയിലേക്ക് ബൈക്കിൽ പോകുന്നതിനിടെ ബോധംകെട്ട് വഴിയിൽ വീണയാളുടെ സ്വർണമാലയും മൊബൈൽ ഫോണും കവർന്ന മൂന്നംഗ സംഘത്തെ പിടികൂടി. ബാങ്ക് ഓഫ് ബറോഡ തൊടുപുഴ ശാഖാ അസിസ്റ്റന്റ് മാനേജർ അന്തീനാട് ഓലിക്കൽ മനു സ്ക്കറിയാ (35)യുടെ മൂന്ന് പവൻ വരുന്ന സ്വർണമാലയും മൊബൈൽ ഫോണുമാണ് പ്രതികൾ കൈക്കലാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ആവണീശ്വരം പ്ലാക്കിനിൽ ചെറുവിള വിഷ്ണു (26), വിളക്കുടി ജയഭവനിൽ സെൻകുമാർ (മണിക്കുട്ടൻ 29) ആവണീശ്വരം ഹരി ഭവനിൽ ഹരി ഭവനിൽ ഹരി (20) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
advertisement

Also Read- Video| രക്ഷപ്പെടൽ തലനാരിഴയ്ക്ക്; ചീറിപ്പാഞ്ഞ വാനിൽ നിന്ന് കാൽ നടക്കാരന്റെ അത്ഭുത രക്ഷപ്പെടൽ

ഈ മാസം 19 ന് പുലർച്ചെ 12.30 ന് പ്രവിത്താനത്തെ കാവുകാട്ട് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. ആശുപത്രിയുടെ 50 മീറ്റർ അടുത്തെത്തിയപ്പോൾ മനു സ്ക്കറിയാ ബോധംകെട്ട് റോഡിൽ വീഴുകയായിരുന്നു.പാലാ തൊടുപുഴ റോഡിലാണ് വീണത്. ബോധം തെളിഞ്ഞത് അര മണിക്കൂർ കഴിഞ്ഞാണ്. ഉടനെ തന്നെ തപ്പിയപ്പോൾ മൊബൈൽ ഫോൺ നഷ്ടമായതറിഞ്ഞു. പിന്നീടാണ് മൂന്ന് പവന്റെ മാലയും നഷ്ടപെട്ടതറിഞ്ഞത്. ഉടനെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

advertisement

പൊലീസ് പാലാ- തൊടുപുഴ റൂട്ടിലെ വിവിധ ഇടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. തൊടുപുഴയ്ക്ക് സമീപം വെങ്ങല്ലൂരിനടുത്തുള്ള സി.സി.ടി.വിയിൽ പതിഞ്ഞ ഒരു കാറിനെ പിൻതുടർന്നപ്പോഴാണ് മോഷ്ടിച്ചത് ഇവർ തന്നെയെന്ന് പൊലീസിന് മനസിലായത്. പ്രതികൾ മൂന്നാറിലേക്ക് വിനോദയാത്ര പോകുമ്പോളാണ് വഴിയരികിൽ ഒരാൾ വീണ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ മാലയും ഫോണും അടിച്ചു മാറ്റുകയായിരുന്നു.

പ്രതികളിലൊരാളായ വിഷ്ണു ഗുണ്ടാലിസ്റ്റിൻ ഉള്ളയാളാണ് മറ്റ് രണ്ട് പ്രതികളും പല ക്രിമിനൽ കേസിലും പ്രതികളാണ്. മാലയും, മൊബൈൽ ഫോണും പ്രതികളുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പാലാ ഡിവൈ.എസ്.പി പി.കെ ബൈജു കുമാർ, സി.ഐ അനൂപ് ജോസ്., എസ്.ഐ മാരായ കെ.എച് ഹാഷിം, മാമ്മൻ ജോസഫ്, തോമസ് സേവ്യർ, സി.പി.ഒ മാരായ ഷെറിൻ സ്റ്റീഫൻ, അരുൺ ചന്ദ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഈ മോഷണ സംഘത്തെ പിടികൂടിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
വഴിയിൽ ബോധരഹിതനായി വീണയാളുടെ സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടിച്ചു; മൂന്നംഗ സംഘം പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories