രാത്രി ചവറ സ്വദേശി രതീഷും സുഹൃത്തും ബൈക്കിൽ പോകുമ്പോഴായിരുന്നു ആക്രമണം. രതീഷ് ഹോൺ അടിച്ചതിലുള്ള വിരോധത്താൽ രതീഷിനെയും സുഹൃത്ത് ഗിരീഷിനെയും ആക്രമിക്കുകയായിരുന്നു. സീറ്റിന്റെ പൈപ്പ് രതീഷിന്റെ ദേഹത്തും തലയുടെ പുറകിലും അടിക്കുകയും പൈപ്പിന്റെ മുനകൊണ്ട് ഇരുകൈകളിലും കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തു.
Also Read-സ്‌കൂട്ടര്‍ തടഞ്ഞ് യുവതിയെ മുൻ കാമുകൻ കഴുത്തറുത്ത് കൊന്നു
അക്രമം തടയാൻ ശ്രമിച്ച സുഹൃത്ത് ഗിരീഷിനെയും ആക്രമിച്ചു. ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ബൈക്ക് യാത്രക്കാർ ഇപ്പോഴും ചികിത്സയിലാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
advertisement
Location :
First Published :
October 11, 2022 7:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് ബൈക്കിന്റെ ഹോണ്‍ മുഴക്കിയതിന് മാരകായുധങ്ങളുമായി ആക്രമണം; മൂന്നു പേര്‍ പിടിയിൽ