TRENDING:

നെടുമ്പാശ്ശേരിയിൽ യുവാവിനെ വെട്ടിക്കൊന്നു; ഗുണ്ടകൾക്കിടയിലെ കുടിപ്പകയെന്ന് പൊലീസ്

Last Updated:

റോഡരുകിൽ നിന്നിരുന്ന ബിനോയിയുടെ തലയിലാണ് വെട്ടേറ്റത്...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിൽ ബാറിന് മുന്നിൽ നാട്ടുകാർ നോക്കി നിൽക്കെ കാറിലെത്തിയ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ ബിനോയിയാണ് (34) മരിച്ചത്. രാത്രി എട്ടുമണിയോടെയാണ് സംഭവം.
advertisement

റോഡരുകിൽ നിന്നിരുന്ന ബിനോയിയുടെ തലയിലാണ് വെട്ടേറ്റത്. സംഭവസ്ഥലത്തു തന്നെ മരിച്ച ബിനോയിയുടെ മൃതദേഹം ആലുവ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ഗുണ്ടകൾക്കിടയിലെ കുടിപ്പകയാണ് കൊലപാതക കാരണമെന്ന് എറണാകുളം റൂറൽ എസ്.പി കെ. കാർത്തിക് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും

ഇവരെ പിടികൂടുന്നതിന് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചുവെന്നും സ്ഥലത്തെത്തിയ എസ്.പി പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
നെടുമ്പാശ്ശേരിയിൽ യുവാവിനെ വെട്ടിക്കൊന്നു; ഗുണ്ടകൾക്കിടയിലെ കുടിപ്പകയെന്ന് പൊലീസ്