TRENDING:

Petrol Pump Attack | 50 രൂപയ്ക്ക് പെട്രോൾ കടം നൽകാത്തതിന് പമ്പ് അടിച്ചു തകർത്തു; മൂന്ന് പേർ കസ്റ്റഡിയിൽ

Last Updated:

ആദ്യം ഇരുചക്രവാഹനത്തിൽ എത്തിയ സംഘം 50 രൂപയ്ക്ക് പെട്രോൾ കടം ചോദിച്ചപ്പോൾ നൽകാതിരുന്നതാണ് സംഘർഷങ്ങളുടെ കാരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ്: പെട്രോൾ കടം നൽകാത്തതിന് പെട്രോൾ പമ്പ് (Petrol Pump) അടിച്ചുതകർത്തു. കാസർഗോഡ് (Kasargod) ജില്ലയിലെ ഉളിയത്തടുക്കയിലാണ് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം. 50 രൂപയ്ക്ക് പെട്രോൾ കടം ചോദിച്ചത് കൊടുക്കാതിരുന്നതാണ് അക്രമിസംഘത്തെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ മൂന്ന് പേരെ
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അർധരാത്രിയാണ് സംഘർഷങ്ങളുടെ തുടക്കം. ഉളിയത്തടുക്ക-മധൂർ റോഡിന് സമീപമുള്ള എ. കെ. സൺസ് പെട്രോൾ പമ്പിലാണ് അക്രമിസംഘം അഴിഞ്ഞാടിയത്. ആദ്യം ഇരുചക്രവാഹനത്തിൽ എത്തിയ സംഘം 50 രൂപയ്ക്ക് പെട്രോൾ കടം ചോദിച്ചപ്പോൾ നൽകാതിരുന്നതാണ് സംഘർഷങ്ങളുടെ കാരണം. രാത്രി ഒരുമണിക്ക് ശേഷം കൂടുതൽ ആളുകൾ എത്തുകയും പമ്പിലെ ഓയിൽ റൂമും ഓഫിസ് റൂമും ജ്യൂസ് സെന്ററും അടിച്ചു തകർത്തു. പമ്പിലെ ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്.

ക്യാബിനുകളിലെ മുഴുവൻ ചില്ലുകളും അടിച്ചു തകർത്തു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. CCTV ദൃശ്യങ്ങളിൽനിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് മൂന്നുപേരെ പിടികൂടി. കൂടുതൽ പേര് ഉടൻ പിടിയിലാകുമെന്നും അറിയിച്ചു. പമ്പിന് സമീപം തന്നെ ഉള്ളവരാണ് പ്രതികളെന്ന് പമ്പ് ഉടമയും അറിയിച്ചിട്ടുണ്ട്. എട്ടുപേർക്കെതിരെയാണ് പരാതി.

advertisement

വൃദ്ധനെ കിണറ്റിൽ തലകീഴായി കെട്ടിയിട്ട സംഭവം; ക്വട്ടേൻ നൽകിയയാൾ ഉൾപ്പടെ രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: പലിശയ്ക്ക് നൽകിയ പണം തിരികെ നൽകാത്തതിന് അറുപതുകാരനെ കിണറ്റിൽ തലകീഴായി കെട്ടിയിട്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ഒന്നാം പ്രതി ഷുക്കൂര്‍, മൂന്നാം പ്രതി മനോജ് എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം പോത്തൻകോട്ടാണ് സംഭവം ഉണ്ടായത്. കടം നൽകിയ പണത്തിന് കൃത്യമായി പലിശ നൽകാതായതോടെയാണ് അറുപതുകാരനെ തട്ടിക്കൊണ്ടുപോയത്. പതിനായിരം രൂപയ്ക്ക് വൃദ്ധനെ തട്ടിക്കൊണ്ടുപോകാന്‍ ഷുക്കൂര്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

advertisement

Also Read- Honey Trap | ആശുപത്രി മുറിയിലേക്ക് ഹോട്ടൽ ഉടമയെ വിളിച്ചുവരുത്തി ദൃശ്യം പകർത്തി; പണം തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പോത്തന്‍കോട് സ്വദേശിയും ചായക്കട തൊഴിലാളിയുമായിരുന്ന നസീമിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. മുപ്പതിനായിരം രൂപ വാങ്ങിയതിന് പലിശ സഹിതം അറുപതിനായിരം തിരികെ നല്‍കിയെങ്കിലും പലിശ പണം നൽകാൻ ബാക്കിയുണ്ടെന്ന് അറിയിച്ചു ഷുക്കൂർ നിരന്തരം നസീമിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് നസീമിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കാൻ ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷന്‍ സംഘത്തിൽ ഉൾപ്പെട്ട സന്തോഷ്, വിഷ്ണു, ശരത് എന്നീ മൂന്ന് പ്രതികളെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. എസ്ടി വകുപ്പില്‍ ഗസറ്റഡ് ഓഫീസറായി വിരമിച്ചയാളാണ് ഷുക്കൂര്‍. ജോലിയിൽനിന്ന് വിമരിച്ചശേഷം ഷുക്കൂർ പലിശയ്ക്ക് പണം കടം കൊടുത്തിരുന്നു.

advertisement

കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതോടെയാണ് ചായക്കടയില്‍ തൊഴിലാളിയായിരുന്ന നസീമിന് പണം തിരികെ കൊടുക്കാന്‍ സാധിക്കാതെ പോയത്. നന്നാട്ടുകാവിന് അടുത്തുള്ള കടയുടെ മുന്നില്‍ നിന്നാണ് ഗുണ്ടയായ സന്തോഷിന്റെ നേതൃത്വത്തില്‍ കത്തി കാണിച്ച്‌ രണ്ട്പേര്‍ ചേര്‍ന്ന് നസീമിനെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയത്. ഇയാളെ വഴിനീളെ മര്‍ദിക്കുകയും ചെയ്തു. ഒടുവിൽ പൗഡിക്കോണത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച്‌ ക്രൂരമായി മര്‍ദിച്ചു. അതിനു ശേഷം കിണറ്റിലേയ്ക്ക് തലകീഴായി കെട്ടിത്തൂക്കുകയായിരുന്നു. പിന്നീട് അവശനായ നസീമിനെ ഉപേക്ഷിച്ച്‌ അക്രമിസംഘം കടന്നുകളയുകയും ചെയ്തു. ഒരു കൊലപാതകക്കേസിലെ പ്രതിയാണ് ക്വട്ടേഷൻ സംഘാംഗമായ മനോജെന്ന് പൊലീസ് പറയുന്നു.

advertisement

പിന്നീട് ഇവിടെനിന്ന് രക്ഷപെട്ട നസീം ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മര്‍ദ്ദനത്തില്‍ അവശനായ നസീം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് ആദ്യം തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പോത്തന്‍കോട് സ്വദേശിയായ ഷുക്കൂറിന്റെ നേതൃത്വത്തിലാണ് മര്‍ദ്ദനം നടന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Petrol Pump Attack | 50 രൂപയ്ക്ക് പെട്രോൾ കടം നൽകാത്തതിന് പമ്പ് അടിച്ചു തകർത്തു; മൂന്ന് പേർ കസ്റ്റഡിയിൽ
Open in App
Home
Video
Impact Shorts
Web Stories