സംഭവത്തിൽ അഗതിമന്ദിരം നടത്തിപ്പുകാരനായ പാസ്റ്റർ ഫ്രാൻസിസ് (65) ആരോമൽ , നിതിൻ, എന്നിവരാണ് പിടിയിലായിരിക്കുന്നത്. പരിക്കേറ്റ ആളെ ചികിത്സിക്കാൻ തയാറാവാതെ അഗതിമന്ദിരത്തിലെ അധികൃതർ കൊടുങ്ങല്ലൂരിലെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. തുടർന്ന്, സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസമാണ് സുദര്‍ശന് ക്രൂരമായി ആക്രമണം നേരിടേണ്ടി വന്നത്.
വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിനാണ് സുദർശനെ കൊച്ചി സെൻട്രൽ പൊലീസ് പിടികൂടി അഗതിമന്ദിരത്തിൽ എത്തിച്ചിരുന്നു. അവിടെവെച്ച് സുദർശൻ അക്രമം കാട്ടിയതിനെ തുടർന്ന് മർദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മർദനത്തിൽ അവശനായ സുദർശനെ അഗതിമന്ദിരത്തിൻ്റെ വാഹനത്തിൽ കൊടുങ്ങല്ലൂരിൽ കൊണ്ടുവന്ന് വഴിയരികിൽ ഉപേക്ഷിച്ചു. സുദർശൻ നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.
advertisement
സുദർശൻ 11 കേസുകളിലെ പ്രതിയാണ്. ഇയാളുടെ കണ്ണ് കുത്തിപ്പൊട്ടിക്കുകയും കത്തികൊണ്ട് ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കൊലപാതകശ്രമത്തിനാണ് കേസെടുത്തത്. അതിർത്തി തർക്കത്തെ തുടർന്ന് ചേർത്തലയിൽ മുനീർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് സുദർശൻ.
