വെള്ളിയാഴ്ച രാത്രിയിലാണ് ഇവർ ക്ഷേത്രത്തിലെ നാഗവിളക്ക് തകർത്ത് കുളത്തിലെറിഞ്ഞത്.രാജൻ കണ്ണാട്ട് മറ്റു പ്രതികളായ രാജേഷിനും ശെൽവനും പണ നൽകിയാണ് ഇങ്ങനെ ചെയ്യിച്ചതെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രത്തിന് സമീപത്തുള്ള റെയിൽവേ സ്റ്റേഷൻ റോഡിലെ പുരയിടത്തിലേക്കുള്ള വഴിയുടെ വീതികൂട്ടാനാണ് നാഗവിളക്ക് പ്രതികൾ ഇളക്കിമാറ്റിയതെന്നും പൊലീസ് പറഞ്ഞു. ക്ഷേത്ര സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ സംഭവ ദിവസം രാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു. കുളത്തിൽ നിന്ന് വിളക്കും കണ്ടെടുത്ത് പുനസ്ഥാപിച്ചു. ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.
advertisement
Location :
Chengannur,Alappuzha,Kerala
First Published :
October 28, 2024 11:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ക്ഷേത്രത്തിലെ നാഗവിളക്ക് ഇളക്കി കുളത്തിലിട്ടു; യുഡിഎഫ് നഗരസഭ കൗണ്‍സിലര്‍ അടക്കം മൂന്ന് പേര്‍ ജയിലിൽ