TRENDING:

അധ്യാപികയോട് അപമര്യാദയായി പെരുമാറി; 'ഐ ലവ് യു' പറഞ്ഞ് വീഡിയോ; പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്

Last Updated:

വിദ്യാർഥികൾ അധ്യാപികയെക്കുറിച്ച് ഒരു വീഡിയോ ക്ലിപ്പ് ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലഖ്നൗ: യുവ അധ്യാപികയോട് അപമര്യാദയായി പെരുമാറിയതിനും അശ്ലീല പരാമർശങ്ങൾ നടത്തിയതിനും ഉത്തർ പ്രദേശിലെ മീററ്റിലുള്ള മൂന്ന് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

വിദ്യാർഥികൾ അധ്യാപികയെക്കുറിച്ച് ഒരു വീഡിയോ ക്ലിപ്പ് ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വീഡിയോയിൽ വിദ്യാർത്ഥികൾ അധ്യാപികയെ ‘ജാൻ’ (എന്റേത്) എന്ന് അഭിസംബോധന ചെയ്യുന്നതും ‘ഐ ലവ് യു’ എന്നു പറയുന്നതും കേൾക്കാം.

12-ാം ക്ലാസിലെ മൂന്ന് വിദ്യാർത്ഥികൾ കഴിഞ്ഞ കുറച്ച് ആഴ്ചകളായി തന്നെ ശല്യപ്പെടുത്തുന്നുണ്ടെന്ന് ആരോപിച്ച് അധ്യാപിക പരാതി നൽകിയതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അധ്യാപിക സ്‌കൂളിലേക്ക് എത്തുമ്പോഴും വീട്ടിലേക്ക് മടങ്ങുമ്പോഴുമെല്ലാം ഇവരെ കണ്ടിരുന്നുവെന്നും പല തവണ ഇവർ അശ്ലീല പരാമർശങ്ങൾ നടത്തിയിരുന്നു എന്നും പരാതിയിൽ പറയുന്നു.

advertisement

Also Read- ‘അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം’: ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് എന്‍ഐഎ

വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ ഇക്കാര്യം അറിയിച്ചെങ്കിലും അവർ വിഷയത്തിൽ വേണ്ടത്ര ​ഗൗരവം കാണിച്ചില്ലെന്നും അധ്യാപിക അറിയിച്ചതായി പോലീസ് ഓഫീസർ പറഞ്ഞു.

സെക്ഷൻ 354 (സ്ത്രീകളുടെ അന്തസിനെ മുറിവേൽപിക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തി അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), ഐപിസി 500 (അപകീർത്തിപ്പെടുത്തൽ), ഐടി നിയമത്തിലെ ഒരു വകുപ്പ് എന്നിവ പ്രകാരമാണ് വിദ്യാർത്ഥികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കിത്തോർ സർക്കിൾ ഓഫീസർ സുചിത സിംഗ് പറഞ്ഞു.

advertisement

അതേസമയം, വിദ്യാർത്ഥികളുടെ തെറ്റ് തിരുത്താൻ അധ്യാപകർക്ക് അവകാശമുണ്ടെന്ന് കേരളാ ഹൈക്കോടതി കഴിഞ്ഞ മാസം വിധിച്ചിരുന്നു. ഓണസദ്യയില്‍ തുപ്പിയ വിദ്യാര്‍ഥികളെ അടിച്ചതിന് പ്രധാന അധ്യാപികയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ഇന്ത്യന്‍ സംസ്‌കാരം അധ്യാപകരെ മാതാപിതാക്കള്‍ക്കു തുല്യമായാണ് കാണുന്നത്. വിദ്യാര്‍ഥികളുടെ തെറ്റുകളെയും വികൃതിത്തരങ്ങളെയും തിരുത്താനുള്ള അവകാശം അധ്യാപകർക്കുണ്ട്. അത് അവരുടെ ചുമതലയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Also Read- അച്ഛനെയും മകനെയും അയൽവാസി കുത്തിക്കൊലപ്പെടുത്തി

advertisement

വടക്കേക്കര ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ പ്രധാന അധ്യാപിക ഐഡ ലോപ്പസാണ് ഹർജി സമർപ്പിച്ചത്. സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തിനിടയിൽ സ്‌കൂളിലെ ഒന്നാം നിലയിൽ നിന്നിരുന്ന വിദ്യാർത്ഥികൾ താഴെ വെച്ചിരുന്ന ഓണസദ്യയിലേക്കു തുപ്പിയെന്ന ആരോപണത്തിലായിരുന്നു പ്രധാനാധ്യാപിക കുട്ടികളെ തല്ലിയത്. നാലാം ക്ലാസ് വിദ്യാർത്ഥികളായ കുട്ടികളെ അധ്യാപിക ശകാരിക്കുകയും തല്ലുകയും ചെയ്തിരുന്നു. തുടർന്ന് മാതാപിതാക്കളിൽ ഒരാൾ അധ്യാപികയ്ക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധ്യാപിക വിദ്യാർത്ഥികളെ തല്ലിയതെന്ന് പൊലീസ് കോടതിയിൽ പറഞ്ഞു. കുട്ടികളെ വെയിലത്ത് നിർത്തുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്തു എന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അധ്യാപകര്‍ കുട്ടികളെ തിരുത്താനായി ഇടപെടുന്നത് ക്രൂരതയായി കാണാനാവില്ലെന്നാണ് കോടതി പറഞ്ഞത്. സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ആണ് ഹർജി പരിഗണിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
അധ്യാപികയോട് അപമര്യാദയായി പെരുമാറി; 'ഐ ലവ് യു' പറഞ്ഞ് വീഡിയോ; പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories