'അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം': ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് എന്‍ഐഎ
- Published by:Rajesh V
- news18-malayalam
Last Updated:
അലന്‍ ഷുഹൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന പൊലീസും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍ഐഎ. ഇക്കാര്യം വ്യക്തമാക്കി കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. അലന്‍ ഷുഹൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന പൊലീസും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കണ്ണൂര്‍ പാലയാട് ലോ കോളജില്‍ ക്യാംപസില്‍ വെച്ച് വിദ്യാര്‍ത്ഥികളെ അലന്‍ ഷുഹൈബ് ആക്രമിച്ചുവെന്ന് ആരോപിച്ച് എസ്എഫ്‌ഐ പരാതി നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് അലനെതിരെ ധർമടം പൊലീസ് കേസെടുത്തു. ഇതേ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎ കോടതിയെ സമീപിച്ചിരിക്കുന്നത്.
advertisement
മറ്റൊരു കേസില്‍ ഉള്‍പ്പെടാന്‍ പാടില്ല എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് പന്തീരങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ കോടതി അലന്‍ ഷുഹൈബിന് ജാമ്യം നല്‍കിയിരുന്നത്. ഈ വ്യവസ്ഥകള്‍ പാലിച്ചില്ലെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. പന്നിയങ്കര പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
Also Read- പാലക്കാട് ശ്രീനിവാസൻ വധം: പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി റൗഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി
അലന്റെ വീട് പന്നിയങ്കര സ്റ്റേഷന്‍ പരിധിയിലായതിനാല്‍ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനുള്ള ചുമതല പന്നിയങ്കര എസ്എച്ച്ഒക്കായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അലന്റെ ജാമ്യം റദ്ദ് ചെയ്യണോയെന്ന കാര്യത്തിലടക്കം അടുത്ത ദിവസം എന്‍ഐഎ കോടതി തീരുമാനം എടുക്കും.
Location :
First Published :
November 29, 2022 7:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം': ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് എന്‍ഐഎ