തിരുവല്ലം പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെയാണ് പ്രതി സുരേഷ് കുമാറിന്‍റെ മരണം സംഭവിച്ചത്. പൊലീസ് മർദ്ദനം മൂലമാണ് സുരേഷ് കുമാർ മരിച്ചതെന്ന ആരോപണവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് പിന്നീട് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
അതേസമയം നാട്ടുകാർ പൊലീസിനെതിരെ രംഗത്തെത്തിയതോടെ സബ് കളക്ടറുടെയും മജിസ്ട്രേറ്റിന്റെയും നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. സുരേഷിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇന്‍ക്വസ്റ്റ്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൂന്നംഗ ഫൊറന്‍സിക് ഡോക്ടര്‍മാരുടെ സംഘമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്. സംഭവത്തിൽ ആക്ഷേപം ഉയർന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരുന്നു. പൊലീസ് നടപടികളില്‍ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്.
advertisement
ഹൃദയാഘാതം മൂലമാണ് മരിച്ചതെങ്കിലും അതിലേക്ക് നയിച്ച സാഹചര്യം മനസിലാക്കണമെന്ന വിലയിരുത്തലിലാണ് ഫോറൻസിക് ഡോക്ടർമാരുടെ സംഘം. ഇതിനായി വിശദമായ ശാസ്ത്രീയ പരിശോധന ആവശ്യമുണ്ടെന്നും പോസ്റ്റുമോർട്ടത്തിന് ശേഷം ഡോക്ടർമാർ. തിരുവല്ലം ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് മരിച്ച സുരേഷ് ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രണയം നിരസിച്ച പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ
കൊച്ചി: പ്രണയം നിരസിച്ച പെണ്‍കുട്ടിയെ ഓട്ടോറിക്ഷ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം. പെണ്‍കുട്ടിയുടെ പരാതിയില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശികളായ ശിവ(18), ബന്ധു കാര്‍ത്തി(18), ഇവരുടെ സുഹൃത്ത് സെല്‍വം(34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏലൂര്‍ പാതാളത്താണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു വരുന്നതിനിടെയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണമുണ്ടായത്.
പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അതിവേഗത്തില്‍ പെൺകുട്ടിക്കു നേരേ പാഞ്ഞു വരുകയായിരുന്നു. ഓട്ടോറിക്ഷ വരുന്നതുകണ്ട് ഓടി മാറിയതിനാലാണ് അപകടം ഒഴിവായതെന്ന് പെണ്‍കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ഇവരില്‍ ശിവ നേരത്തെ പെണ്‍കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞെങ്കിലും നിരസിച്ചിരുന്നതായി പൊലീസ് പറയുന്നു.
Also Read- ഒരു വയസുള്ള കുഞ്ഞിനെയും ഭാര്യയേയും ഉപേക്ഷിച്ചു അയല്‍ക്കാരിക്കൊപ്പം പോയി ; യുവാവ് റിമാന്‍ഡില്‍
ഈ സംഭവത്തിന് ശേഷവും ശിവ പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയും കളിയാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം നടന്നത്. സംഭവത്തിൽ പെൺകുട്ടിയും കുടുംബവും നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇവർക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.