ഭാര്യയേയും കുഞ്ഞിനെയും ഉപേക്ഷിച്ച് അയല്‍ക്കാരിക്കൊപ്പം പോയ കേസില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ആലുവ യുസി കോളേജിന് സമീപത്തുള്ള വിഎച്ച് കോളനിയില്‍ താമസിക്കുന്ന ആലമറ്റം വീട്ടില്‍ അജ്മല്‍ (26) എന്ന യുവാവിനെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 23ന് ആണ് ഭാര്യയേും ഒരു വയസുള്ള കുഞ്ഞിനേയും ഉപേക്ഷിച്ച് അജ്മല്‍ തന്റെ അയല്‍ക്കാരിയായ യുവതിക്കൊപ്പം പോയത്.
മകളെ കാണുന്നില്ലെന്ന് പറഞ്ഞ് കഴിഞ്ഞ മാസം 23ന് യുവതിയുടെ പിതാവ് ആലുവ പോലീസില്‍ പരാതി നല്‍കിയിരുന്നു. മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അജ്മലിന്റെ ഭാര്യ, തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് ആലുവ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അജ്മലും യുവതിയും ഒരുമിച്ച് പോയതാണെന്ന് പോലീസ് കണ്ടെത്തിയത്.
READ ALSO - Arrest |സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിയും സുഹൃത്തും പിടിയില്വയനാട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലായി അജ്മലും യുവതിയും മാറി മാറി താമസിച്ച് വരികയായിരുന്നു. ഇരുവരും കോട്ടയത്ത് ഉണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടുന്നത്. ആലുവ സ്റ്റേഷനിലെ എസ്ഐമാരായ എം.എസ്.ഷെറി, കെ.വി.ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അജ്മലിനെയും കാമുകിയെയും കോട്ടയത്തു നിന്നും പിടികൂടിയത്.
പിടിയിലായ അജ്മലിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസുടത്ത പോലീസ് കോടതിയില്‍ ഹാജരാക്കി. സംരക്ഷണച്ചുമതലയുള്ള അച്ഛന് കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ ജയിലിലേക്ക് മാറ്റി.
പ്രണയം നിരസിച്ചതിന് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍
കൊച്ചി: ഏലൂര്‍ പാതാളത്ത് പ്രണയം നിരസിച്ചതിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ (minor girl) ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് മൂന്നു പേരെ അറസ്റ്റു (arrest) ചെയ്തു റിമാന്‍ഡിലാക്കി.
ഇന്നലെ വൈകിട്ടു നാലു മണിയോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്കു നേരെ ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അതിവേഗത്തില്‍ തന്റെ നേരേ പാഞ്ഞു വരുന്നതു കണ്ട് ഓടി മാറിയതിനാലാണ് അപകടം ഒഴിവായതെന്നു പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു.
READ ALSO - Arrest |ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചു; വിറ്റുകിട്ടിയ പണം മയക്കുമരുന്ന് സംഘത്തിന് കൈമാറി; രണ്ടുപേര്‍ പിടിയില്സംഭവത്തില്, പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകന് ശിവ(18), ബന്ധു കാര്‍ത്തി(18), ഇവരുടെ സുഹൃത്ത് ചിറക്കുഴി സെല്‍വം(34) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ ശിവ നേരത്തെ പെണ്‍കുട്ടിയോട് ഇഷ്ടമാണെന്നു പറഞ്ഞെങ്കിലും നിരസിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തില്‍ നേരത്തെയും വഴിയരികില്‍ നിന്നു കളിയാക്കുകയും പിന്നാലെ വരികയും ചെയ്തിട്ടുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു.
ഇന്നലെ സ്കൂള്‍ വിട്ടു വീട്ടിലേക്കു വരുമ്പോള്‍ എതിരെ ഓട്ടോറിക്ഷയുമായി വന്നു. അടുത്തെത്തിയപ്പോള്‍ വേഗം കുറച്ച് ഓട്ടോയിലുണ്ടായിരുന്ന ഒരാള്‍ സിഗരറ്റു കുറ്റി തന്റെ നേരെ വലിച്ചെറിയുകയും കളിയാക്കുകയും ചെയ്തെന്നു പെണ്‍കുട്ടി പറയുന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ പിന്നില്‍ നിന്നു ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ അതിവേഗം തന്റെ നേര്‍ക്കു പാഞ്ഞു വരുന്നതു കണ്ടത്. ചാടി മാറിയില്ലായിരുന്നെങ്കില്‍ ഓട്ടാറിക്ഷ ഇടിച്ചു താന്‍ മരിക്കുമായിരുന്നെന്നും പെണ്‍കുട്ടി പൊലീസിനു നല്കിയ മൊഴിയില്‍ പറയുന്നു.
പരാതി നല്‍കിയതിനു പിന്നാലെ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.