TRENDING:

തൃശ്ശൂരിലെ യുവാവിന്റെ മരണം വാഹനാപകടത്തിലല്ല; കൊലപാതകത്തിന് സഹോദരനും സുഹൃത്തും കസ്റ്റഡിയിൽ

Last Updated:

റോഡിലെ കയറ്റത്തില്‍ ബൈക്കിൽ നിന്നും വീണ് ഷൈൻ മരിച്ചെന്നായിരുന്നു ഇരുവരും പറഞ്ഞത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശ്ശൂർ: ചേറ്റുപുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാഞ്ഞാണി നാലാംകല്ല് സ്വദേശി കുന്നത്തുംകര ഷൈൻ (29) മരിച്ച സംഭവമാണ് കൊലപാതകം എന്ന് തെളിഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് വാഹനാപകടം അല്ലെന്ന് പോലിസ് സ്ഥിരീകരിച്ചത്.
മരണപ്പെട്ട ഷൈൻ
മരണപ്പെട്ട ഷൈൻ
advertisement

പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരിച്ച ഷൈനിന്റെ സഹോദരൻ ഷെറിൻ, സുഹൃത്ത് അരുൺ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.  മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് സഹോദരനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. ഹെൽമറ്റിന് തലക്കടിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Also Read- കൈതട്ടി മദ്യഗ്ലാസ് താഴെ വീണതിന്റെ വൈരാഗ്യത്തിൽ യുവാവിനെ മുക്കിക്കൊന്ന സുഹൃത്ത് അറസ്റ്റിൽ

റോഡിലെ കയറ്റത്തില്‍ ബൈക്കിൽ നിന്നും വീണ് ഷൈൻ മരിച്ചെന്നായിരുന്നു ഇന്നലെ വന്ന വാർത്തകൾ. അരിമ്പൂര്‍ കായല്‍റോഡ് കുന്നത്തുംകര ഷാജിയുടെ മകനാണ് ഷൈൻ. ഞായറാഴ്ച രാത്രി 11 മണിയോടെ അരണാട്ടുകര റോഡില്‍ ചേറ്റുപുഴ കയറ്റത്തായിരുന്നു സംഭവം.

advertisement

Also Read- സ്വകാര്യ ബസിനു മുകളിൽ കയറി യാത്ര ചെയ്ത സംഭവം; ബസ് ജീവനക്കാർക്കും ഉടമയ്ക്കും നോട്ടീസ്

ഡി.വൈ.എഫ്.ഐ കായല്‍ റോഡ് യൂണിറ്റ് മുന്‍ സെക്രട്ടറിയായ ഷൈന്‍ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പെയിന്റിങ് തൊഴിലാളിയാണ്. ജോലിസ്ഥലത്തുനിന്ന് ഒരു മാസത്തിനു ശേഷം ഞായറാഴ്ച രാത്രിയാണ് യുവാവ് നാട്ടിലെത്തിയത്. തൃശൂര്‍-കാഞ്ഞാണി റൂട്ടില്‍ ബസ് സമരമായതിനാല്‍ സഹോദരനും സുഹൃത്തും ചേര്‍ന്ന് ഷൈനിനെ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്നും ബൈക്കില്‍ കൂട്ടിക്കൊണ്ടുവരികയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭാരമേറിയ ബാഗുമായി പിറകിലിരുന്ന യുവാവ് ബൈക്ക് കയറ്റം കയറുന്നതിനിടെ റോഡിലേക്ക് വീഴുകയും പരിക്കേല്‍ക്കുകയുമായിരുന്നുവെന്നും ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമായിരുന്നു വിശദീകരണം. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ ബൈക്കിൽ നിന്നും വീണുണ്ടായ പരിക്കല്ലെന്നും ഹെൽമെറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്നും കണ്ടെത്തി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശ്ശൂരിലെ യുവാവിന്റെ മരണം വാഹനാപകടത്തിലല്ല; കൊലപാതകത്തിന് സഹോദരനും സുഹൃത്തും കസ്റ്റഡിയിൽ
Open in App
Home
Video
Impact Shorts
Web Stories