TRENDING:

തൃശൂർ വാടക ക്വാർട്ടേഴ്സിൽ നടന്നത് സ്വവർഗരതിക്കിടെയുണ്ടായ കൊലപാതകമെന്ന് പൊലീസ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല

Last Updated:

സ്വവര്‍ഗ രതിക്കായി സണ്ണി പലരേയും ഈ ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുവരാറുണ്ടെന്നും പോലീസ് പറയുന്നു. കൊല്ലപ്പെട്ടയാൾ മുൻപ് ഇവിടെ വന്നിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇയാളെ ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് തലയ്ക്കും മുഖത്തും ശക്തമായി അടിച്ചതിനു ശേഷം ദേഹത്ത് കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂര്‍ ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സ്വവര്‍ഗ രതിക്കിടെയുണ്ടായ കൊലപാതകമെന്ന് പോലീസ്. പ്രതി ചൊവ്വന്നൂര്‍ സ്വദേശി സണ്ണി സ്വവര്‍ഗാനുരാഗിയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഇത്തരത്തില്‍ പലരെയും ക്വാര്‍ട്ടേഴ്സില്‍ കൊണ്ടുവരുമായിരുന്നുവെന്നും വിവരമുണ്ട്. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രതി സണ്ണി
പ്രതി സണ്ണി
advertisement

ചൊവ്വന്നൂര്‍ ബസ് സ്റ്റോപ്പിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സിലാണ് കഴിഞ്ഞ ദിവസം കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ചൊവ്വന്നൂര്‍ മുരിങ്ങത്തേരി രാജന്റെ ഉടസ്ഥതയിലുള്ള വാടക കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മുറിയില്‍നിന്ന് പുക ഉയരുന്നത് കണ്ടപ്പോള്‍ സമീപത്ത് താമസിക്കുന്നവര്‍ ഉടമയെ വിവരം അറിയിച്ചു. ഉടമയെത്തി വാടകക്കാരനായ ചൊവ്വന്നൂര്‍ സ്വദേശി സണ്ണിയെ ഫോണില്‍ ബന്ധപ്പെട്ടു. കൃത്യമായ മറുപടിയൊന്നും ഇയാള്‍ പറഞ്ഞില്ല.

മുറിയുടെ പൂട്ട് പൊളിച്ചുനോക്കിയപ്പോഴാണ് കരിപുരണ്ട്, കമിഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. ശരീരത്തിൽ വസ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. മുറിയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വൈകിട്ട് ഏഴരയോടെ ശക്തന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണ് സണ്ണിയെ പിടികൂടിയത്. കൊല്ലപ്പെട്ടയാളും സണ്ണിയും ശനിയാഴ്ച രാത്രി കുന്നംകുളം ബിവറേജ് പരിസരത്തു നിന്ന് ഒന്നിച്ച് മുറിയിലേക്ക് വരുന്നതിന്റെയും ഞായറാഴ്ച രാവിലെ സണ്ണി തനിച്ച് പുറത്തുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപത്തുനിന്ന് പ്രതി പിടിയിലാകുന്നത്.

advertisement

സ്വവര്‍ഗ രതിക്കായി സണ്ണി പലരേയും ഈ ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുവരാറുണ്ടെന്നും പോലീസ് പറയുന്നു. കൊല്ലപ്പെട്ടയാൾ മുൻപ് ഇവിടെ വന്നിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇയാളെ ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് തലയ്ക്കും മുഖത്തും ശക്തമായി അടിച്ചതിനു ശേഷം ദേഹത്ത് കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മരിച്ചശേഷമാണ് മൃതദേഹം കത്തിച്ചതെന്നാണ് വിവരം. തൃശ്ശൂരിലെ സ്വകാര്യസ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനായ സണ്ണി ഇവിടെ തനിച്ചാണ് താമസിച്ചിരുന്നത്. രണ്ട് കൊലക്കേസുകളിലെ പ്രതി കൂടിയാണ് ഇയാള്‍. മുത്തശ്ശിയെയും അന്യസംസ്ഥാന തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നു. പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കുന്നതിനിടയിലാണ് 2006ല്‍ ഇയാള്‍ ഇതരസംസ്ഥാനക്കാരനെ കൊലപ്പെടുത്തിയത്. 2024 ഓഗസ്റ്റിലാണ് ഇയാള്‍ ചൊവ്വന്നൂരിലെ ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The police have stated that the incident where a young man was found dead in a rented quarter at Chowannur, Thrissur, was a murder that occurred during consensual homosexual activity (same-sex relations). The police reported that the accused, Sunny, a native of Chowannur, is homosexual.

മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂർ വാടക ക്വാർട്ടേഴ്സിൽ നടന്നത് സ്വവർഗരതിക്കിടെയുണ്ടായ കൊലപാതകമെന്ന് പൊലീസ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല
Open in App
Home
Video
Impact Shorts
Web Stories