മേയ് 18 നാണ് കോഴിക്കോട് ഒളവണ്ണയിലെ ചിക്ക് ബേക്ക് ഹോട്ടലുടമ മലപ്പുറം തിരൂർ പി സി പടി സ്വദേശി മേച്ചേരി സിദ്ദീഖിനെ (58) കാണാതായത്. കേസിൽ മുഖ്യപ്രതി വല്ലപ്പുഴ സ്വദേശി ഷിബിലി (22), പെൺസുഹൃത്ത് ഫർഹാന (18), ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്.
ഹണിട്രാപ്പ് ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ ചുറ്റിക കൊണ്ട് അടിച്ചതാണ് മരണ കാരണം. ഷിബിലിയാണ് ചുറ്റിക കൊണ്ട് തലക്കും നെഞ്ചിലും അടിച്ചത്. ചുറ്റിക എടുത്തുനൽകിയത് ഫർസാനയാണ്.
advertisement
സിദ്ദീഖിനെ കാണാനില്ലെന്ന് കാണിച്ച് മകൻ തിരൂർ പൊലീസിന് പരാതി നൽകിയിരുന്നു. ആഴ്ചയിൽ നാട്ടിൽ വരാറുള്ള സിദ്ദീഖിനെ കുറിച്ച് ഒരുവിവരവും ലഭിക്കാതായതോടെയാണ് പരാതി നൽകിയത്. ഇതേതുടർന്ന് തിരൂർ സി ഐ എം ജെ ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിക്കുകയും ബുധനാഴ്ച എരഞ്ഞിപ്പാലത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ് കൊലപാതകത്തിന് തെളിവ് ലഭിച്ചത്.