ഇന്റർഫേസ് /വാർത്ത /Crime / തിരൂരിലെ ഹോട്ടലുടമയുടെ കൊലപാതകം ഹണിട്രാപ്പ് ശ്രമത്തിനിടെയെന്ന് പൊലീസ്; ചുറ്റിക കൊണ്ട് അടിച്ചത് മരണകാരണം

തിരൂരിലെ ഹോട്ടലുടമയുടെ കൊലപാതകം ഹണിട്രാപ്പ് ശ്രമത്തിനിടെയെന്ന് പൊലീസ്; ചുറ്റിക കൊണ്ട് അടിച്ചത് മരണകാരണം

സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ ചുറ്റിക കൊണ്ട് അടിച്ചതാണ് മരണ കാരണം

സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ ചുറ്റിക കൊണ്ട് അടിച്ചതാണ് മരണ കാരണം

സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ ചുറ്റിക കൊണ്ട് അടിച്ചതാണ് മരണ കാരണം

  • Share this:

മലപ്പുറം: തിരൂരിലെ ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകം ഹണിട്രാപ്പ് ശ്രമത്തിനിടെയെന്ന് ​മലപ്പുറം എസ് പി സുജിത് ദാസ്. പ്രതികൾ സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ ചുറ്റിക കൊണ്ട് അടിച്ചതാണ് മരണ കാരണം. ഷിബിലിയാണ് ചുറ്റിക കൊണ്ട് തലക്കും നെഞ്ചിലും അടിച്ചത്. ചുറ്റിക എടുത്തുനൽകിയത് ഫർസാനയാണ്. എതിർപ്പുണ്ടായാൽ നേരിടാൻ തയാറായാണ് പ്രതികൾ എത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

കൊലയ്ക്ക് ശേഷമാണ് കട്ടറും ട്രോളി ബാഗും വാങ്ങിയത്. ഹണി ട്രാപ്പിലൂടെ സാമ്പത്തിക നേട്ടമായിരുന്നു പ്രതികളുടെ ലക്ഷ്യം. ചെന്നൈയിൽനിന്ന് ആസാമിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Also Read- ഷിബിലിക്കെതിരെ പോക്സോ കേസ് നൽകി ഫർഹാന പിന്നീട് കൂട്ടുകാരിയായി; നിരവധി മോഷണ കേസുകളിലും പ്രതി

മേയ് 18 നാണ് കോഴിക്കോട് ഒളവണ്ണയി​ലെ ചിക്ക് ബേക്ക് ഹോട്ടലുടമ മലപ്പുറം തിരൂർ പി സി പടി സ്വദേശി മേച്ചേരി സിദ്ദീഖിനെ (58) കാണാതായത്. കേസിൽ മുഖ്യപ്രതി വല്ലപ്പുഴ സ്വദേശി ഷിബിലി (22), പെൺസുഹൃത്ത് ഫർഹാന (18), ആഷിഖ് എന്നിവ​രെ പൊലീസ് പിടികൂടിയിരുന്നു. കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖിനൊപ്പം മൂവരും ഉണ്ടായിരുന്നു.

Also Read- ഹോട്ടലുടമയുടെ കൊലപാതകം: വ്യാപാരിയുടെ മൃതദേഹാവശിഷ്ടങ്ങൾ അട്ടപ്പാടി ചുരത്തിൽ നിന്ന് കണ്ടെത്തി

18ന് ഒളവണ്ണയിലെ ഹോട്ടലിൽ എത്തിയപ്പോൾ, രണ്ടാഴ്ചയായി ഹോട്ടലിൽ ജോലി ചെയ്യുന്ന ഷിബിലിയുടെ സ്വഭാവദൂഷ്യം മറ്റുജീവനക്കാർ ചൂണ്ടിക്കാട്ടി. വൈകിട്ട് തന്നെ ഷിബിലിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. തുടർന്ന് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖും ഷിബിലിയും ഫർഹാനയും രണ്ടുറൂമുകൾ എടുത്തിരുന്നു. ഇവിടെ വെച്ചാണ് ക്രൂരകൃത്യം നടത്തിയത്.

സിദ്ദീഖിനെ കാണാനില്ലെന്ന് കാണിച്ച് മകൻ തിരൂർ പൊലീസിന് പരാതി നൽകിയിരുന്നു. ആഴ്ചയിൽ നാട്ടിൽ വരാറുള്ള സിദ്ദീഖിനെ കുറിച്ച് ഒരുവിവരവും ലഭിക്കാതായതോടെയാണ് പരാതി നൽകിയത്. ഇതേതുടർന്ന് തിരൂർ സി ഐ എം ജെ ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിക്കുകയും ബുധനാഴ്ച എരഞ്ഞിപ്പാലത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ്​ കൊലപാതകത്തിന്​ തെളിവ് ലഭിച്ചത്.

Also Read- ഹോട്ടലുടമയുടെ കൊലപാതകം: പ്രതികളെ കുടുക്കിയത് എടിഎം ഉപയോഗിച്ച് പണം പിൻവലിച്ചത്

ഹോട്ടലിൽ സിദ്ദീഖടക്കം മൂന്ന് പേരാണ് മുറിയെടുത്തത്. എന്നാൽ, തിരിച്ചുപോയത് രണ്ടുപേർ മാത്രമാണ്. സിസിടിവിയിൽ, രണ്ടുപേർ ഒരു ബാഗുമായി പോവുന്നതായി പൊലീസ് കണ്ടതിനെ തുടർന്ന്​​ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം കണ്ടെത്താൻ സാധിച്ചത്​. അഗളിയിലെ കൊക്കയിലാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ തള്ളിയത്. അന്വേഷണത്തിൽ സിദ്ദീഖിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായതായി കണ്ടെത്തി. പ്രതികളെ ചെന്നൈയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽ വെച്ച് കൊലപാതകം നടന്നെന്ന് കണ്ടെത്തിയത്.

First published:

Tags: Kerala police, Malappuram, Murder case, Tirur, Tirur Police