TRENDING:

സിപിഎം കൗണ്‍സിലറുടെ വാഹനം വാടകയ്ക്ക് കൊടുത്തതിന്‍റെ പിറ്റേന്ന് ഒരു കോടി രൂപയുടെ പുകയില ഉല്‍പന്നങ്ങളുമായി പിടിയില്‍

Last Updated:

ആലപ്പുഴ നഗരസഭാ കൗൺസിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ എ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽനിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: കരുനാഗപ്പള്ളിയിൽ സിപിഎം കൗണ്‍സിലറുടെ വാഹനം വാടകയ്ക്ക് കൊടുത്തതിന്‍റെ അടുത്ത ദിവസം ലോറിയില്‍ നിന്ന് ഒരു കോടി രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയ സംഭവത്തില്‍  കോണ്‍ഗ്രസ് നേതാവിന്‍റെ പരിഹാസം. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജുവാണ് വിഷയത്തെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
advertisement

ആലപ്പുഴ നഗരസഭാ കൗൺസിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ എ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽനിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചത്. വാഹനം മറ്റൊരാൾക്ക് വാടകക്ക് നല്‍കി പിറ്റേ ദിവസമാണ് വണ്ടിയില്‍ നിന്ന് നിരോധിത പുകയില വസ്തുക്കള്‍ പിടികൂടുന്നത്.

‘ഒരൂ കോടി രൂപയുടെലഹരി വസ്തുക്കൾ പിടിച്ച കേസിലെ വാഹന ഉടമ ആലപ്പുഴ നഗര സഭയിലെ സിപിഎം കൗൺസിലറാണ്.

ലഹരി കടത്ത് പിടിച്ചു കഴിഞ്ഞപ്പോൾ വാഹനം അദ്ദേഹം വാടകക്ക് കൊടുത്തതിന്റെ കരാർ പുറത്തു വന്നു കഴിഞ്ഞു.

advertisement

“വേണ്ടി വന്നാൽ മാന്നാർ മത്തായിയുടെ നാടക വണ്ടി രണ്ട്‌ ദിവസം മുൻപേ പുറപ്പെടും”- എം. ലിജു കുറിച്ചു.

പച്ചക്കറികൾക്കൊപ്പം രണ്ട് ലോറികളിലായി കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങളാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. കെ.എൽ 04 എ.ഡി 1973 എന്ന നമ്പറിലുള്ള ലോറി സി.പി.എം നേതാവായ ഷാനവാസിന്റെ പേരിലുള്ളതാണ്. ഷാനവാസിന് പുകയില കടത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കർണാടകയിൽനിന്നാണ് പാൻമസാലകൾ എത്തിച്ചതെന്നാണ് വിവരം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്നലെ പുലർച്ചെ രണ്ടര മണിയോടെ കരുനാഗപ്പള്ളി മോഡൽ സ്കൂളിനു സമീപം പൊലീസ് നടത്തിയ പരിശോധനയിലാണ് കെഎൽ 04 എടി 1973, കെഎൽ 04 എഎസ് 0467 എന്നീ നമ്പരുകളിലുള്ള  ലോറികളിൽ നിന്ന് പിക്കപ് വാനിലേക്ക് ഇറക്കുകയായിരുന്ന പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ലോറികളിൽ സവാള ചാക്കുകൾ‍ക്കിടയിൽ കാർഡ് ബോഡ് പെട്ടികളിലും ചാക്കുകളിലും നിറച്ച് ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ആലപ്പുഴ സ്വദേശി എന്‍.അന്‍സറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് മറ്റ് വാഹനങ്ങള്‍.

മലയാളം വാർത്തകൾ/ വാർത്ത/Crime/
സിപിഎം കൗണ്‍സിലറുടെ വാഹനം വാടകയ്ക്ക് കൊടുത്തതിന്‍റെ പിറ്റേന്ന് ഒരു കോടി രൂപയുടെ പുകയില ഉല്‍പന്നങ്ങളുമായി പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories