TRENDING:

Arrest | അന്ധവിശ്വാസത്തിന്റെ പേരിൽ കയ്യിൽ കർപ്പൂരം കത്തിച്ച് ക്രൂരത : ട്രാൻസ് വുമൺ അറസ്റ്റിൽ

Last Updated:

സംഭവം നടക്കുമ്പോള്‍ തടയാന്‍ ശ്രമിച്ച പരാതിക്കാരിയുടെ സുഹൃത്തിനെ വീട്ടില്‍ നിന്നും അസഭ്യം പറഞ്ഞ പുറത്താക്കിയതായി എഫ്. ഐ. ആറില്‍ വ്യക്തമാക്കുന്നുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി:അന്ധ വിശ്വാസത്തിന്റെ പേരില്‍ ട്രാന്‍സ് വുമണിന്റെ (Trans woman) കൈയ്യില്‍ കര്‍പ്പൂരം കത്തിച്ച അര്‍പ്പിത പി നായരെ പോലീസ് (Police) അറസ്റ്റ് ചെയ്തു. ത്യക്കാക്കര പോലീസാണ് അറസ്റ്റ് ചെയ്തത്. അര്‍പ്പിതയെ പോലീസ് ജാമ്യത്തില്‍ വിട്ടു. ട്രാന്‍സ് വുമണിനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് വിളിച്ച് വരുത്തുകയായിരുന്നു.
advertisement

കോഴിക്കോട് സ്വദേശിയായ ട്രാന്‍സ് വുമണിന് നേരെയാണ് എറണാകുളം മരോട്ടിച്ചുവട്ടിലെ വീട്ടില്‍ വെച്ച് കൈ വെളളയില്‍ കര്‍പ്പൂരം കത്തിച്ചുള്ള ക്രൂരത അരങ്ങേറിയത്. കഴിഞ്ഞ ഡിസംബര്‍ 15 നായിരുന്നു സംഭവം. ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കൊല്ലം സ്വദേശിയും, മറ്റൊരു ട്രാന്‍സ് വുമണുമായ അര്‍പ്പിത. പി. നായരാണ് കര്‍പ്പൂരം കത്തിച്ചത്. ഈ സമയം മറ്റ് ട്രാന്‍സ് ജെന്റര്‍ സുഹ്യത്തുക്കള്‍ കര്‍പ്പൂരം കത്തിക്കുന്നതില്‍ നിന്നും അര്‍പ്പിതയെ തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പിന്‍മാര്‍ കൂട്ടാക്കിയില്ലെന്നാണ് പരാതി.

advertisement

മരോട്ടിചുവട്ടിലെ വീട്ടില്‍ ഒരുമിച്ചായിരുന്നു പൊളളലേറ്റ ട്രാന്‍സ് വുമണും, അര്‍പ്പിതയും താമസിച്ച് വന്നിരുന്നത്. കൈ വെള്ളയില്‍ പൊള്ളലേറ്റ് വികൃതമായിട്ടും ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കാനും തയ്യാറായിരുന്നില്ല. താമസിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതിരുന്നതിനാലും, അര്‍പ്പിതയുടെ ഭീഷണിമൂലവും ആരോടും പറയാതെ ദിവസങ്ങള്‍ കഴിഞ്ഞാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോളലേറ്റ ട്രാന്‍സ് വുമണ്‍ ചികിത്സ തേടിയത്. കൈക്ക് നീര് വന്നതോടെയാണ് മെഡിക്കല്‍ കോളേജില്‍ എത്തിയത്. അഞ്ച് ദിവസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ സ്വയം കര്‍പ്പൂരം കത്തിച്ചെന്നാണ് അവരോടും അറിയിച്ചത്.

advertisement

കഴിഞ്ഞ എതാനും ദിവസം മുന്‍പ് സ്വന്തമായി മറ്റൊരു വീട്ടിലേക്ക് മാറിയതിന് പിന്നാലെയാണ് പൊള്ളലേറ്റ കോഴിക്കോട് സ്വദേശിയായ ട്രാന്‍സ് വുമണ്‍ തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയത്. ഇപ്പോള്‍ അവരുടെ അടുത്തല്ല താമസം. അതാണ് പരാതിപ്പെടാന്‍ ധൈര്യം കിട്ടിയത്. എത്ര കാലം ഇത് മറച്ചുവച്ച് നടക്കുമെന്ന കരുതിയാണ് ഇപ്പോള്‍ പരാതി നല്‍കിയതെന്ന് ആക്രമത്തിനിരയായ ട്രാന്‍സ് യുവതി പറയുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയായി ജീവിക്കുന്ന യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കണമെന്ന് ഉദ്ദേശത്തോടുകൂടിയാണ് ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കൈവെള്ളയില്‍ മാരകമായി പൊള്ളലേല്‍പ്പിച്ചു എന്നാണ് എഫ്. ഐ. ആറില്‍ വ്യക്തമാക്കുന്നത്. സംഭവം നടക്കുമ്പോള്‍ തടയാന്‍ ശ്രമിച്ച പരാതിക്കാരിയുടെ സുഹൃത്തിനെ വീട്ടില്‍ നിന്നും അസഭ്യം പറഞ്ഞ പുറത്താക്കിയതായി എഫ്. ഐ. ആറില്‍ വ്യക്തമാക്കുന്നുണ്ട്.

advertisement

വഴക്കിനിടെ യുവതി കസേരയെടുത്ത് അമ്മായിയമ്മയുടെ തലയ്ക്കടിച്ചു; പരിക്കുകളോടെ ആശുപത്രിയിൽ

സംഭവം നടന്ന് മൂന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും പൊളളലേറ്റ കൈ വെള്ളയുടെ ഭാഗം ഇപ്പോഴും ഉണങ്ങിയിട്ടില്ല. അത്രത്തോളം ആഴത്തിലാണ് കൈ വെള്ളയില്‍ പൊള്ളല്‍ സംഭവിച്ചത്. അതിനാല്‍ പൊള്ളലേറ്റ വലത് കൈയ്യ് ഉപയോഗിച്ച് കാര്യമായ ജോലികള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇനിയും ദിവസങ്ങള്‍ ചികിത്സ തേടിയാല്‍ മാത്രമെ പൊള്ളലേറ്റ ഭാഗം പൂര്‍ണ്ണമായും ഭേദമാകു.എറണാകുളം മഹാരാജാസ് കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് പൊള്ളലേറ്റ ട്രാന്‍സ് വുമണ്‍.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | അന്ധവിശ്വാസത്തിന്റെ പേരിൽ കയ്യിൽ കർപ്പൂരം കത്തിച്ച് ക്രൂരത : ട്രാൻസ് വുമൺ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories