വഴക്കിനിടെ യുവതി കസേരയെടുത്ത് അമ്മായിയമ്മയുടെ തലയ്ക്കടിച്ചു; പരിക്കുകളോടെ ആശുപത്രിയിൽ

Last Updated:

രാവിലെ മകന്‍ മോഹനനും ഭാര്യ ലീലയും തമ്മിലുണ്ടായ വഴക്കിനിടെ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മരുമകള്‍ കസേര എടുത്ത് തലയ്ക്കടിച്ചത്.

ഇടുക്കി:തൊടുപുഴയില്‍ യുവതി ഭര്‍തൃമാതാവിന്റെ തല അടിച്ചുപൊട്ടിച്ചു. ഇടുക്കി പണിക്കന്‍കുടി സ്വദേശി അമ്മിണിയുടെ തലയാണ്  മരുമകള്‍  അടിച്ചുപൊട്ടിച്ചിരിക്കുന്നത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ അമ്മിണിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മകന്‍ മോഹനനും ഭാര്യ ലീലയും തമ്മിലുണ്ടായ വഴക്കിനിടെ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മരുമകള്‍ കസേര എടുത്ത് തലയ്ക്കടിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
പച്ചക്കറി കട കുത്തിത്തുറന്ന് പണം; വീടുകുത്തിപ്പൊളിച്ച് ലാപ്ടോപ്പും മൊബൈൽ ഫോണുകളും; മോഷണ കേസുകളിലെ പ്രതികള്‍ പിടിയിൽ
മംഗലപുരത്ത് നിരവധി മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് നഗരിക്കുന്ന് ചിറത്തലയ്ക്കൽ പുത്തൻവീട്ടിൽ ഗോപു പഴകുറ്റി എന്ന് വിളിക്കുന്ന വാൾ ഗോപു (36 ), ഉളിയാഴുത്തുറ മുക്കിൽക്കട വി എസ് നിവാസിൽ അനീഷ് ( 31 ) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം, തമ്പാനൂർ, കഴക്കൂട്ടം, ശ്രീകാര്യം, നരവാമൂട്, മംഗലപുരം, ആറ്റിങ്ങൽ, നെടുമങ്ങാട് തുടങ്ങി വിവിധ സ്റ്റേഷനുകളിലായി നൂറോളം മോഷണകേസുകളിലെ പ്രതിയായാണ് ഇവർ.
advertisement
മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ മംഗലപുരം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന തൗഫീക്കിന്റെ പച്ചക്കറിക്കട കുത്തിത്തുറന്ന് 75,000 രൂപ മോഷണം ചെയ്തെടുത്ത കേസിൽ ഒളിവിൽ കഴിയവേയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആറ്റിങ്ങൽ കാർത്തിക വീട്ടിൽ പ്രഭയുടെ വീട് കുത്തിപ്പൊളിച്ച് പണവും സാധനങ്ങളും മോഷ്ടിച്ച കേസിലും ആലംകോട് അൻസാദിന്റെ വീട് കുത്തിപ്പൊളിച്ച് ലാപ്ടോപ് , മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് സാധനങ്ങൾ കവർന്ന കേസിലും ആലംകോടുള്ള ഫിംഗർ സ്റ്റിച് , പവർ ടൂൾസ് എന്നീ കടകളിൽ കയറി മോഷണം നടത്തിയ കേസിലും ഇവർ പ്രതികളാണ്.
advertisement
നരവാമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിച്ചൽ ജംഗ്ഷനിൽ താമസിക്കുന്ന അനന്തുവിൻറ ഉടമസ്ഥതയിലുള്ള മൊബൈൽ ഹൌസ് എന്ന സ്ഥാപനത്തിൽ കയറി 2 ലക്ഷം രൂപയോളം വിലവരുന്ന മൊബൈൽ ഫോണുകളും മറ്റും മോഷണം നടത്തിയ കേസിലും ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിധിയിൽ ശ്രീകാര്യം പാങ്ങപ്പാറയിൽ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള കാർ കാർഡിയക് എന്ന സ്ഥാപനം കുത്തിത്തുറന്ന് 3 ലക്ഷം രൂപയോളം വിലവരുന്ന ലാപ് ടോപ്, ക്യാമറ, ഡിവിആർ, മൊബൈൽ ഫോൺ എന്നിവ മോഷണം ചെയ്തെടുത്തതും വാൾ ഗോപുവിന്റെ നേതൃത്വത്തിലാണെന്ന് വെളിവായിട്ടുണ്ട്.
advertisement
മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ മൊബൈൽ കടകുത്തിപൊളിച്ച് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലും കഴക്കൂട്ടത്ത് വർക്ക്ഷോപ്പ്കുത്തിത്തുറന്ന് ലാപ്പ് ടോപ്പ് മോഷണം ചെയ്തെടുത്ത കേസിലും ഉൾപ്പെടെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഗോപു എന്ന് വിളിക്കുന്ന വാൾഗോപു.
തിരുവനന്തപുരം റൂറൽ എസ് പി ഡോ. ദിവ്യാ വി ഗോപിനാഥിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി വൈ എസ് പി സുനീഷ് ബാബു , നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി രാസിത്ത് എന്നിവരുടെ മേൽ നോട്ടത്തിൽ മംഗലപുരം എസ് എച്ച് ഒ സജീഷ് എച്ച് എൽ, ഡാൻസാഫ് ടീമംഗങ്ങളായ എസ് ഐ. ഫിറോസ് ഖാൻ, എ എസ് ഐ ദിലീപ് ബി, സി പി ഒ സുനിൽരാജ് എന്നിവരടങ്ങിയ സംഘം പാലക്കാടുള്ള ഒളിസങ്കേതത്തിൽ നിന്നും അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
വഴക്കിനിടെ യുവതി കസേരയെടുത്ത് അമ്മായിയമ്മയുടെ തലയ്ക്കടിച്ചു; പരിക്കുകളോടെ ആശുപത്രിയിൽ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement