TRENDING:

സ്കൂള്‍ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി വാൻ അടിച്ചു തകര്‍ത്തു; ആറ് പേര്‍ പിടിയില്‍

Last Updated:

ഇവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ചങ്ങനാശ്ശേരി പെരുന്ന ഗവൺമെന്റ് യു.പി സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി ഷെഡ്ഡിൽ ഉണ്ടായിരുന്ന സ്കൂൾ വാന്‍ അടിച്ചു തകർത്ത കേസിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
advertisement

പെരുന്ന പനച്ചിക്കാവ് പടിഞ്ഞാറ്റും ഭാഗത്ത് വേലൂർക്കളം താഴ്ചയിൽ വീട്ടിൽ വിഷ്ണു .വി (24), ചങ്ങനാശ്ശേരി വെട്ടിത്തുരുത്ത് ചാത്തനാട് വീട്ടിൽ മെൽബിൻ ചാക്കോ (19), ചങ്ങനാശ്ശേരി വെട്ടിത്തുരുത്ത് വട്ടപ്പറമ്പിൽ വീട്ടിൽ നിസൽ ആന്റണി (18), ചങ്ങനാശ്ശേരി പനച്ചിക്കാവ് വള്ളിക്കാവ് മുക്ക് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ശ്യാം ഷാജി (19), ചങ്ങനാശ്ശേരി പെരുന്ന പോത്തോടു ഭാഗത്ത് കൊട്ടാരച്ചിറയിൽ വീട്ടിൽ സുജിത്ത് കെ.എസ് (19), ചങ്ങനാശ്ശേരി പെരുന്ന ചെമ്പുംതുരുത്ത് ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ അരുൺ കെ.പോൾസൺ (19) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

advertisement

ഫോട്ടോയ്ക്ക് 500 രൂപ, വീഡിയോക്ക് 1500; പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റ വഴി വിറ്റ ദമ്പതികൾ അറസ്റ്റിൽ

ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 10:30 മണിയോടെ സ്കൂളിന്റെ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി സ്കൂൾ വാൻ അടിച്ചു തകർക്കുകയായിരുന്നു. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ അക്രമികളെ കണ്ടെത്തി പിടികൂടുകയുമായിരുന്നു.

advertisement

ഇവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് പറഞ്ഞു. പ്രതികളിൽ ഒരാളായ മെൽബിന് ചങ്ങനാശ്ശേരി സ്റ്റേഷനിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ, എ.എസ്.ഐ രഞ്ജീവ് ദാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്കൂള്‍ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി വാൻ അടിച്ചു തകര്‍ത്തു; ആറ് പേര്‍ പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories