TRENDING:

ചെരുപ്പ് മാറി ഇട്ടത് ചോദിച്ച ആദിവാസി വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർ‌ത്ഥിയുടെ ക്രൂര മർദനം

Last Updated:

കൂടരഞ്ഞി സ്വദേശിയായ 12 വയസുകാരനാണ് ഹയർസെക്കന്ററി വിദ്യാർത്ഥിയുടെ മർദനമേറ്റത്

advertisement
കോഴിക്കോട്: ചെരുപ്പ് മാറി ഇട്ടത് ചോദിച്ചതിന് ആദിവാസി വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥി ക്രൂരമായി മർദിച്ചതായി പരാതി. ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് ക്രൂര മർദനം ഏറ്റത്. പ്ലസ് ടു വിദ്യാർത്ഥിയാണ് മർദിച്ചത്. ഏഴാം ക്ലാസുകാരന്‍റെ സഹോദരന്‍റെ സുഹൃത്താണ് വിദ്യാർത്ഥിയെ വീട്ടിൽ വച്ച് മർദിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.
കോഴിക്കോട് കൂടരഞ്ഞിയിലാണ്  സംഭവം
കോഴിക്കോട് കൂടരഞ്ഞിയിലാണ് സംഭവം
advertisement

കൂടരഞ്ഞി സ്വദേശിയായ 12 വയസുകാരനാണ് ഹയർസെക്കന്ററി വിദ്യാർത്ഥിയുടെ മർദനമേറ്റത്. രണ്ട് വിദ്യാർത്ഥികളും പ്രദേശത്തെ ഒരേ സ്കൂളിലാണ് പഠിക്കുന്നത്. മർദനമേറ്റ ഏഴാം ക്ലാസുകാരന്റെ സഹോദരനും, മർദിച്ച വിദ്യാർത്ഥിയും സുഹൃത്തുക്കളാണ്. അവധി ദിവസം കൂട്ടുകാരന്റെ വീട്ടിലെത്തിയപ്പോഴാണ് മർദനം. ചെരുപ്പ് മാറി ഇട്ടതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടാവുകയും, ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ചെന്നുമാണ് പരാതി.

നെഞ്ചിലും മുഖത്തും ദേഹമാസകലം മർദനം ഏറ്റുപാടുകൾ ഉണ്ട്. മർദനമേറ്റ വിദ്യാർത്ഥി കോടഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സ തേടി. രക്ഷിതാക്കൾ തിരുവമ്പാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയ ശേഷം പരാതി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A complaint has been filed alleging that a 12-year-old tribal student was brutally assaulted by a senior student for accidentally wearing the wrong slippers. The victim is a Class 7 student, while the attacker is a Plus Two (Higher Secondary) student. The incident occurred this afternoon at the victim's house. According to reports, the senior student, who is a friend of the 12-year-old’s brother, carried out the attack. Both students belong to the Koodaranji area and attend the same school.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ചെരുപ്പ് മാറി ഇട്ടത് ചോദിച്ച ആദിവാസി വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർ‌ത്ഥിയുടെ ക്രൂര മർദനം
Open in App
Home
Video
Impact Shorts
Web Stories