TRENDING:

ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വർണം; നെടുമ്പാശേരിയിൽ കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

Last Updated:

ദുബായിൽ നിന്നും സലാഹുദീൻ എന്നയാളാണ് 16 കിലോ ചരക്ക് അയച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഈന്ത പഴത്തിന്റെ കുരുവെന്ന് തോന്നിക്കുന്ന തരത്തിലാണ് സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. ദുബായിൽ നിന്നും സലാഹുദീൻ എന്നയാളാണ് സോപ്പ് സെറ്റ്, മിൽക്ക് പൗഡർ, കളിപ്പാട്ടം, ഷാംമ്പൂ, ഹെയർ ക്രീം എന്നിവയാണെന്ന് രേഖപ്പെടുത്തി 16 കിലോ ചരക്ക് അയച്ചത്.
സ്വർണക്കടത്ത്
സ്വർണക്കടത്ത്
advertisement

ഫ്ളോ ഗോ ലോജിസ്‌റ്റിക്സ് എന്ന ഏജൻസി വഴിയാണ്

കുന്നമംഗലം സ്വദേശി മുഹമ്മദ് സെയ്ദിന്റെ പേരിൽ ഇത് നെടുമ്പാശേരിയിലെത്തിയത്. മുഹമ്മദ് സെയ്ദിനു വേണ്ടി വേറെ രണ്ടു പേരാണ് ചരക്ക് ഏറ്റുവാങ്ങാനെത്തിയത്. ഇവർക്ക് കൈമാറാൻ പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.

Also Read-കൊട്ടാരക്കരയിൽ സമൂഹ മാധ്യമങ്ങളിൽ അപമാനിക്കപ്പെട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഓൺലൈൻ മാധ്യമ ഉടമ അറസ്റ്റിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

60 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഇവിടെ പരിശോധന ശക്തമാണോയെന്ന് പരീക്ഷിക്കാനായിരിക്കാം ആദ്യം ചെറിയ അളവിൽ സ്വർണം കടത്തിയതെന്ന് സംശയിക്കുന്നു. കൂടുതൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വർണം; നെടുമ്പാശേരിയിൽ കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
Open in App
Home
Video
Impact Shorts
Web Stories