TRENDING:

തമിഴ്‌നാട്ടിലെ കസ്റ്റഡി മരണം; കൊല്ലപ്പെട്ട അച്ഛനും മകനും അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്ന് റിപ്പോർട്ട്

Last Updated:

ലോക്ക്ഡൗൺ ലംഘിച്ചെന്ന് ആരോപിച്ച് ജൂണ് 19-ന് കസ്റ്റഡിയിലെടുത്ത തൂത്തുക്കുടിയിലെ കടയുടമ ജയരാജൻ(59), മകൻ ബെന്നിക്‌സ്(31) എന്നിവരെയാണ് പൊലീസ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: അമേരിക്കയിൽ ജോർജ് ഫ്ലോയിഡിനെ പൊലീസ് കൊലപ്പെടുത്തിയതിരായ പ്രതിഷേധം ലോകമെങ്ങും വ്യാപിക്കുന്നതിനിടെ തമിഴ്നാട് പൊലീസിന്റെ കൊടുക്രൂരതയ്ക്കെതിരെ പ്രതിഷേധം  ശക്തമാകുന്നു. ലോക്ക്ഡൗൺ ലംഘിച്ചെന്ന് ആരോപിച്ച് ജൂണ് 19-ന് കസ്റ്റഡിയിലെടുത്ത തൂത്തുക്കുടിയിലെ കടയുടമ ജയരാജൻ(59), മകൻ ബെന്നിക്‌സ്(31) എന്നിവരെയാണ് പൊലീസ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.
advertisement

ക്രൂരമർദ്ദനത്തിനു പുറമെ അച്ഛനും മകനും പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രകാരം അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും കടയടച്ചില്ലെന്ന കുറ്റത്തിനാണ്  ജയരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തൂത്തുക്കുട‌ിക്ക് സമീപം സാത്താങ്കുളം എന്ന സ്ഥലത്താണ് സംഭവം. അച്ഛനെ പൊലീസ് പിടിച്ചതറിഞ്ഞാണ് മകൻ ബെന്നിക്‌സ് സ്റ്റേഷനിലെത്തിയത്. ഇതിനു പിന്നാലെ പൊലീസിനെ ആക്രമിച്ചെന്ന വകുപ്പ് ചുമത്തി ബെന്നിക്‌സിനെയും പൊലീസ് കസ്റ്റഡ‍ിയിലെടുത്തു.

ഇരുവരെയും പ്രാകൃതവും ക്രൂരവുമായി മർദ്ദനത്തിനു വിധേയമാക്കിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റു. ഇരുമ്പുകമ്പി ഉപയോഗിച്ച് മലദ്വാരത്തില്‍ ഉള്‍പ്പെടെ മുറിവേല്‍പ്പിച്ചെന്നുമുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.

advertisement

രണ്ടു ദിവസത്തെ ക്രൂരപീഡനത്തിനു ശേഷമാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് അച്ഛനെയും മകനെയും നേരിട്ട് കാണാൻ തയാറായില്ലെന്ന ആരോപണവുമായി ഹ്യൂമണ്‍ റൈറ്റ് വാച്ച് രംഗത്തെത്തിയിട്ടുണ്ട്.

You may also like:ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; ഭർത്താവിന് 10 ലക്ഷത്തോളം രൂപ നഷ്ട‌പരിഹാരം നൽകാൻ കോടതി [NEWS]കോവിഡ് കേരളത്തിലെ വാഹനാപകടം കുറച്ചു [NEWS] എസ്.എസ്.എല്‍.സി. ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും സഫലം 2020 മൊബൈല്‍ ആപ്പും [NEWS]

advertisement

റിമാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ രക്തസ്രാവം കാരണം പല തവണ ജയരാജന്റേയും ബെന്നിക്‌സിന്റെയും വസ്ത്രങ്ങള്‍ മാറ്റിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

തിങ്കളാഴ് നെഞ്ചുവേദനയെ തുടർന്നാണ് ബെന്നിക്‌സിനെ  ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കടുത്ത പനിയും ശ്വാസ തടസ്സവവും മൂലം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ജയരാജ് മരിച്ചത്.

ഇരുവരുടെയും മരണത്തിൽ പ്രതിഷേധിച്ച് വ്യാപാരികള്‍ കടകളടച്ച് പൊലീസ് സ്റ്റേഷന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. മണിക്കൂറുകളോളം അവരവിടെ കുത്തിയിരുന്നു.

കസ്റ്റഡി മരണത്തിനെതിരെ ഡി.എം.കെ. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. ഇതിനിടെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിഷയത്തിൽ ഇടപെട്ടു. മൂന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ഉടൻ റിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു.

advertisement

ഇതിനിടെ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കുറ്റവാളികളായ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യമാണ് ബന്ധുക്കൾ മുന്നോട്ടുവയ്ക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
തമിഴ്‌നാട്ടിലെ കസ്റ്റഡി മരണം; കൊല്ലപ്പെട്ട അച്ഛനും മകനും അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്ന് റിപ്പോർട്ട്
Open in App
Home
Video
Impact Shorts
Web Stories