TRENDING:

പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ട്വിസ്റ്റ്; നടന്നത് ഹണിട്രാപ്പ്; 5 പേർ അറസ്റ്റിൽ

Last Updated:

കേസിൽ പ്രതിയായ ദേവസ്ഥാനം മാനേജിങ് ട്രസ്റ്റി ഉണ്ണി ദാമോദരന്റെ മരുമകൻ ടി എ അരുണിനെ ഹണിട്രാപ്പിൽ കുടുക്കിയതാണെന്ന് പൊലീസ് കണ്ടെത്തി. ഈ കേസിൽ ബെംഗളൂരു സ്വദേശിനിയായ രത്ന ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂരിലെ പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് നടന്ന പീഡനക്കേസ് വഴിത്തിരിവിലേക്ക്. കേസിൽ പ്രതിയായ ദേവസ്ഥാനം മാനേജിങ് ട്രസ്റ്റി ഉണ്ണി ദാമോദരന്റെ മരുമകൻ ടി എ അരുണിനെ ഹണിട്രാപ്പിൽ കുടുക്കിയതാണെന്ന് പൊലീസ് കണ്ടെത്തി. ഈ കേസിൽ ബെംഗളൂരു സ്വദേശിനിയായ രത്ന ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ജൂൺ 16-ന് ബെംഗളൂരു സ്വദേശിനിയായ രത്ന, ദേവസ്ഥാനത്തിന് സമീപത്തെ മുറിയിൽവെച്ച് അരുൺ തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അരുണിനെ അറസ്റ്റ് ചെയ്തു. തെളിവുകളായി ഫോൺ സംഭാഷണങ്ങളും വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും രത്ന പൊലീസിന് കൈമാറി.

അരുണിനെ ഹണിട്രാപ്പിൽ കുടുക്കിയതാണെന്ന് ആരോപിച്ച് കുടുംബം ആഭ്യന്തരമന്ത്രി ജി പരമേശ്വരന് പരാതി നൽകിയിരുന്നു. കേസിൽ നിന്ന് ഒഴിവാക്കാൻ ബെംഗളൂരു പോലീസ് 2 കോടി രൂപ ആവശ്യപ്പെട്ടെന്നും അവർ ആരോപിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ, രത്നയെ ഉപയോഗിച്ച് അരുണിനെ കുടുക്കിയത് പാലക്കാട് സ്വദേശിയായ ശരത് മേനോനും സംഘവുമാണെന്ന് തെളിഞ്ഞു.

advertisement

ബെംഗളൂരു സ്വദേശിനിയും മസാജ് പാർലർ ജീവനക്കാരിയുമായ രത്ന, സഹായിയായ മോണിക്ക, ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തിപ്പുകാരനായ ശരത് മേനോൻ, ഇയാളുടെ സഹായികളായ സജിത്ത്, ആലം എന്നിവരെയാണ് ബാനസവാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ഹണിട്രാപ്പ് നടത്തുന്നതിനായി 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ 8 ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും രത്ന പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ദേവസ്ഥാനത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി മാനേജിങ് ട്രസ്റ്റി ഉണ്ണി ദാമോദരന്റെ കുടുംബത്തിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഈ തർക്കങ്ങളാണ് അരുണിനെ കുടുക്കാൻ പ്രേരിപ്പിച്ചതെന്നും മാനേജിങ് ട്രസ്റ്റി ആരോപിച്ചു. തന്റെ അധികാരം ചോദ്യം ചെയ്ത് സഹോദരങ്ങളും മക്കളും കോടതിയിൽ പരാതി നൽകിയിട്ടുണ്ടെന്നും, സഹോദരങ്ങൾക്കെതിരെ വധശ്രമത്തിന് കേസുകളുണ്ടെന്നും ഉണ്ണി ദാമോദരൻ നൽകിയ പരാതിയിൽ പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ട്വിസ്റ്റ്; നടന്നത് ഹണിട്രാപ്പ്; 5 പേർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories