TRENDING:

Sexual assault| പത്താംക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; രണ്ടുപേർ അറസ്റ്റിൽ

Last Updated:

കുട്ടികൾക്കെതിരെയുള്ള ഉള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ രണ്ടു പ്രതികളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. കൊല്ലം കൊട്ടാരക്കരയ്ക്ക് അടുത്ത് നെടുവത്തൂരിലാണ് സംഭവം. നെടുവത്തൂർ കുറ്റിക്കാട് ലക്ഷംവീട് കോളനിയിൽ ബിന്ദു ഭവനിൽ ശശിധരന്‍റെ മകൻ വിനയൻ(39), വെട്ടിക്കവല ചിരട്ടക്കോണം ചരുവിള പുത്തൻവീട്ടിൽ അനിൽകുമാറിന്‍റെ മകൻ രാഹുൽ (26) എന്നിവരാണ് അറസ്റ്റിലായത്.
advertisement

കൊട്ടാരക്കര പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുട്ടികൾക്കെതിരെയുള്ള ഉള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ രണ്ടു പ്രതികളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

അമിത വണ്ണത്തിന്റെ പേരിൽ അപമാനിച്ചു; പ്ലസ് ടു വിദ്യാർഥി സഹപാഠിയെ കൊലപ്പെടുത്തി

അമിതവണ്ണത്തിന്റെ പേരിൽ നിരന്തരം പരിഹാസവും ഉപദ്രവവും നേരിട്ട പ്ലസ് ടു വിദ്യാർഥി (Plus Two Student) സഹപാഠിയെ കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട് (Tamil Nadu) കള്ളക്കുറിച്ചി ജില്ലയിലെ (Kallakurichi district) തിരുക്കോവിലൂരിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. പിടിയിലായ 17 വയസുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു.

advertisement

സ്വകാര്യ സിബിഎസ്ഇ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. സഹപാഠിയുടെ കളിയാക്കലും ശരീരത്ത് തൊട്ടുകൊണ്ടുള്ള പരിഹാസവും പതിവായപ്പോൾ പരാതിപ്പെട്ടെന്നും അധ്യാപകൻ താക്കീത് ചെയ്തെങ്കിലും ഉപദ്രവം തുടർന്നെന്നും വിദ്യാർഥി പൊലീസിനോട് പറഞ്ഞു. അച്ഛനമ്മമാരെയും സഹോദരിയെയും അസഭ്യം പറയുക കൂടി ചെയ്തപ്പോഴാണ് കൊല്ലാൻ തീരുമാനിച്ചതെന്നും വിദ്യാർഥി പറയുന്നു.

Also Read- Murder| തിരുവനന്തപുരം ബാർട്ടൺഹില്ലിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്: ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി വെള്ളിയാഴ്ച

advertisement

ശനിയാഴ്ച രാത്രിയാണ് സഹപാഠിയെ വിദ്യാർഥി വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങി ഇരുവരും ആളൊഴിഞ്ഞ സ്ഥലത്തു കഴിക്കാനിരുന്നു. ഇതിനിടെയാണ് കത്തിയെടുത്തു നെഞ്ചിൽ കുത്തിയതെന്ന് വിദ്യാർഥി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.

"ബോഡി ഷെയ്മിംഗ് ഉത്കണ്ഠ, വിഷാദം, ബോഡി ഡിസ്മോർഫിക് ഡിസോർഡർ എന്നിവയിലേക്ക് നയിക്കുന്നു. പലപ്പോഴും ഇത് കോപമോ കടുത്ത വിഷാദമോ ആയി പ്രതിഫലിക്കുന്നു." സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ഡോ.ശരണ്യ ജയ്കുമാർ പറയുന്നു.

അടുത്തിടെ, തമിഴ്‌നാട്ടിൽ വിദ്യാർഥികളുമായി ബന്ധപ്പെട്ട പെരുമാറ്റ പ്രശ്‌നങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. വിദ്യാർഥികൾ തമ്മിലുള്ള അക്രമം, മദ്യപാനം, അധ്യാപകരെ ലക്ഷ്യം വച്ചുള്ള അക്രമം, ക്ലാസിൽ അനുചിതമായി പെരുമാറൽ തുടങ്ങിയ റിപ്പോർട്ടുകൾ വർധിച്ചുവരികയാണ്.

advertisement

Also Read- Arrest| പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് എന്ന പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മുൻ സൈനികൻ പിടിയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾക്കിടയിലെ പെരുമാറ്റ പ്രശ്‌നങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പരിധി ലംഘിക്കുന്നവരെ സ്‌കൂളുകളിൽ നിന്ന് പിരിച്ചുവിടുമെന്ന് അടുത്തിടെ സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Sexual assault| പത്താംക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; രണ്ടുപേർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories