കൊല്ലം: പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫാണന്ന (PM's office staff) വ്യാജേന പട്ടാളത്തില്‍ (Army) ജോലി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തി വന്ന മുന്‍ സെനികനെ പൊലീസ് സാഹസികമായി പിടികൂടി. കേരളത്തിന് അകത്തും പുറത്തുമായി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ അടൂര്‍ മൂന്നാളം ചരുവിളവീട്ടില്‍ ദീപക് പി ചന്ദാണ് (29) തൃപ്പൂണിത്തറിയില്‍ നിന്ന് പത്തനാപുരം പൊലീസിന്‍റെ പിടിയിലായത്.
പട്ടാഴി ചെളിക്കുഴി സ്വദേശി പ്രവീണിന്‍റെ പക്കല്‍ നിന്ന് നാല് ലക്ഷം രൂപ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. കൊട്ടാരക്കര സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്തിരുന്ന ദീപക് രണ്ട് വര്‍ഷം മുമ്പ് അവിടെ നിന്നും ഒളിച്ചോടുകയായിരുന്നു. ഇതിന് ശേഷമാണ് തട്ടിപ്പ് നടത്തിയത്.
Also Read-
Say No To Bribe| പട്ടയത്തിനുള്ള റിപ്പോർട്ടിന് കൈക്കൂലിയായി 4000 രൂപ; മലപ്പുറത്ത് വില്ലേജ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിൽവയനാട്ടില് റിട്ട. ഡിഎഫ്ഒ യുടെ പക്കല്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫാണന്ന വ്യാജേനയെയായിരുന്നു ഡിഎഫ്ഒ യെ പറ്റിച്ചത്. പുല്‍പ്പളളി ഫോറസ്‌റ്റ് ഐ ബിയില്‍ ഇദ്ദേഹത്തിന്‍റെ ചെലവില്‍ അടിച്ചു പൊളിക്കുകയും ചെയ്തു. പത്തനംതിട്ട, കണ്ണൂര്‍, എര്‍ണാകുളം, കൊല്ലം, വയനാട് ജില്ലകളിലാണ് കേസുകള്‍ അധികവും. പിടിയിലായ വിവരം പുറത്തുവരുന്നതോടെ കൂടുതല്‍ പരാതിക്കാര്‍ രംഗത്ത് എത്താനും സാധ്യതയുണ്ട്.
Also Read-
POCSO | പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാ അധ്യാപകന് മലപ്പുറത്ത് അറസ്റ്റില്കാറിന് മുന്‍പിലും പുറകിലും ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന ചുവന്ന ബോര്‍ഡ് സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ ഐ ബി സംഘം പത്തനാപുരത്തേക്ക് തിരിച്ചിട്ടുണ്ട്. റൂറല്‍ പൊലീസ് മേധാവി കെ ബി രവിയുടെ നിർദേശ പ്രകാരം ഡിവൈഎസ് പി വിനോദിന്‍റെ മേല്‍നോട്ടത്തില്‍ പത്തനാപുരം സി ഐ ജയക്യഷ്ണന്‍, എസ് ഐമാരായ അരുണ്‍കുമാര്‍, സുധാകരൻ, സണ്ണി ജോർജ്ജ്, ഗോപകുമാർ, എ എസ് ഐ ബിജു എസ് നായർ, സി പി ഒ മാരായ മനീഷ്, ഹരിലാൽ,സന്തോഷ് കുമാർ, രഞ്ജിത്ത് സായികുമാർ, ബോബിൻ എന്നിവരുടെ നേത്യത്ത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.