കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മാട്ടുപ്പട്ടി ഭാഗത്തുവെച്ചായിരുന്നു സംഭവം. ടൗണിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെ പ്രതികൾ തടഞ്ഞുനിർത്തുകയും കമ്പിവടി ഉപയോഗിച്ച് മർദിക്കുകയുമായിരുന്നു. ഇവരുടെ മകനോട് പ്രതികൾക്കുണ്ടായിരുന്ന വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റ സ്ത്രീയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിടികൂടിയ പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Location :
Idukki,Kerala
First Published :
Jan 10, 2026 8:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൂന്നാറിൽ മകനോടുള്ള പകയിൽ അമ്മയുടെ കൈ കമ്പിവടി ഉപയോഗിച്ച് തല്ലിയൊടിച്ച രണ്ടുപേർ അറസ്റ്റിൽ
