ഇതും വായിക്കുക: കാമുകന്റെ ഫോണിൽനിന്ന് സ്വകാര്യവീഡിയോ ചോർന്നു; വീഡിയോ കൈക്കലാക്കിയയാൾ ഭീഷണിപ്പെടുത്തി; മനംനൊന്ത് 21കാരി ജീവനൊടുക്കി
വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് കൊല്ലം പുനലൂർ സ്വദേശികളായ ശ്രാവണും കണ്ണനും സലോണിലെത്തുന്നത്. മുടിവെട്ടാനായി അവിടെ കാത്തിരിക്കുമ്പോഴാണ് പ്രതികളായ മുഹമ്മദ് ബിലാലും, മുഹമ്മദ് ബെന്യാമിനും കടയ്ക്കുളളിലേക്ക് കടന്നുവന്നത് ശ്രാവണും കണ്ണനും തന്നെ നോക്കിയതെന്തിനാണെന്ന് ചോദിച്ചാണ് മുഹമ്മദ് ബിലാൽ ആക്രമണം തുടങ്ങയത്
advertisement
ഒരു പ്രകോപനമില്ലാതെയാണ് എറണാകുളം ലോ കോളജിലെ വിദ്യാർത്ഥിയായായ മുഹമ്മദ് ബിലാൽ ആക്രമണം തുടങ്ങിയത്. തുടർന്ന് പുറത്തേക്ക് പോയി ഒരു കല്ലുമായി വീണ്ടും യുവാക്കളെ ആക്രമിക്കാനത്തി. പ്രതിയുടെ കൂട്ടുകാരും കൂടി ചേര്‍ന്നായിരുന്നു പിന്നീടുളള ആക്രമണം.
തുടര്‍ന്ന് കടയിലെ സിസി ടി വി സര്‍ക്യൂട്ടിന്റെ കേബിളുകൾ നശിപ്പിച്ചു. ആരെങ്കിലും പൊലീസിൽ പരാതിപ്പെട്ടാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ മടങ്ങിയത്. സംഭവത്തൽ എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസ് ഇരുവരുടേും അറസ്റ്റ് രേഖപ്പെടുത്തി കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു . ബിഎൻഎസ് പ്രകാരം വധശ്രമത്തിനാണ് കേസെടുത്തിട്ടുളളത്.