TRENDING:

Arrest | ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വനിതാ ഡോക്ടറെ തട്ടികൊണ്ട് പോയി പണം കവര്‍ന്നു; രണ്ടു പേര്‍ പിടിയില്‍

Last Updated:

ഡോക്ടറുടെ പേരില്‍ കേസുണ്ടെന്നും ചോദ്യം ചെയ്യാന്‍ വരണമെന്നും ആവശ്യപ്പെട്ട് ഇവര്‍ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വനിത ഡോക്ടറെ തട്ടികൊണ്ട് പോയി പണം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍. കോട്ടയം പനച്ചിക്കാട് സ്വദേശി മനു യശോധരന്‍, കരിന്തരുവി സ്വദേശി സാം കോര എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ കമ്പം സര്‍ക്കാര്‍ ആശുപത്രിയിലും ഏലപ്പാറയിലെ സ്വകാര്യ ക്ലിനിക്കിലും ജോലി ചെയ്യുന്ന കനിമലര്‍ എന്ന ഡോക്ടറെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്.
advertisement

തിരുവനന്തപുരത്തു നിന്നുമെത്തിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നും കേസന്വേഷണത്തിന്റെ ഭാഗമായാണ് എത്തിയതെന്നും ആശുപത്രിയിലെത്തിയ ഇവര്‍ ജീവനക്കാരോട് പറഞ്ഞു. ഡോക്ടര്‍ കമ്പത്താണെന്ന് അറിയിച്ചപ്പോള്‍ ഒരു ജീവനക്കാരനെ വാഹനത്തില്‍ കയറ്റി കമ്പത്തെ ആശുപത്രിയിലേക്ക് തിരിച്ചു. ഡോക്ടറുടെ പേരില്‍ കേസുണ്ടെന്നും ചോദ്യം ചെയ്യാന്‍ വരണമെന്നും ആവശ്യപ്പെട്ടു.

കുമളിയില്‍ എത്തുന്നതിനിടെ കേസില്‍ നിന്നും ഒഴിവാക്കാമെന്നു പറഞ്ഞ് ഇവര്‍ ഡോക്ടറില്‍ നിന്നും 50,000 കൈക്കലാക്കി. തുടര്‍ന്ന് ഇവരെ കുമളിയില്‍ ഇറക്കി വിട്ടു. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെ ഡോക്ടര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

advertisement

Also Read-Forging Documents | വ്യാജരേഖകളുണ്ടാക്കി വാങ്ങിയത് അഞ്ച് ബെന്‍സ് കാറുകള്‍; 2.18 കോടിയുടെ തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പീരുമേട് ഡിവൈഎസ്പി അന്വേഷണം തുടങ്ങി. പ്രതികള്‍ സാം കോരയുടെ വീട്ടിലെത്തിയതായി വിവരം ലഭിച്ചു. പൊലീസിനെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടി.

Attack | ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; രണ്ടു പേര്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം(CPM) പ്രവര്‍ത്തകന് വെട്ടേറ്റു. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ടിസി സന്തോഷിനെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന് പിന്നില്‍ ബിഎംഎസ്(BMS) പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

advertisement

Also Read-Ganja Seized | 12 കിലോ കഞ്ചാവുമായി ട്രെയിനിലെ ശുചിമുറിയില്‍ യാത്ര; പരിശോധനയറിഞ്ഞ് ഇറങ്ങിയോടി; പിന്തുടര്‍ന്ന് പിടികൂടി

സംഭവത്തില്‍ രണ്ടു ബിഎംഎസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കുരുവി സന്തോഷ്, ഷണ്‍മുഖന്‍ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിന് കാരണം മുന്‍വൈരാഗ്യമാണെന്ന് പൊലീസ് പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വനിതാ ഡോക്ടറെ തട്ടികൊണ്ട് പോയി പണം കവര്‍ന്നു; രണ്ടു പേര്‍ പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories