ഗുഡ്ഗാവ്: വ്യാജ രേഖകളുണ്ടാക്കി കാറുകള്‍ വാങ്ങിക്കൂട്ടിയ യുവാവ് അറസ്റ്റില്‍. സാമ്പത്തിക ഇടപാട് നടത്തുന്ന സ്ഥാപനത്തില്‍ നിന്ന് പണം തട്ടി അഞ്ച് ബെന്‍സ് കാറുകള്‍ വാങ്ങി പ്രമോദ് സിംഗാണ് അറസ്റ്റിലായത്.
2018ലാണ് പ്രമോദിനെതിരെ പണമിടപാട് നടത്തുന്ന സ്ഥാപനം പോലീസിന് പരാതി നല്‍കിയത്. ഒരു മേഴ്സിഡസ് ബെന്‍സ് കാര്‍ വാങ്ങുന്നതിനായി പ്രമോദ് സിങ് 27.5 ലക്ഷം രൂപ വായ്പ എടുക്കുകയും തുടക്കത്തില്‍ ആദ്യ മാസങ്ങളിലെല്ലാം തന്നെ പ്രമോദ് കൃത്യമായി തവണകള്‍ തിരിച്ചടച്ചിരുന്നു. ഇങ്ങനെ സ്ഥാപനത്തിന്റെ വിശ്വാസ്യത നേടിയ ഇയാള്‍ നാല് വായ്പകള്‍ കൂടി ഇതേ സ്ഥാപനത്തില്‍ നിന്ന് തരപ്പെടുത്തി.
വായ്പ എടുത്ത പ്രമോദ് മോട്ടോര്‍ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വണ്ടികളുടെ ആര്‍സി ബുക്കില്‍ നിന്ന് ലോണ്‍ സംബന്ധിച്ച വിശദാംശങ്ങളും സാമ്പത്തിക സ്ഥാപനത്തിന്റെ പേരും നീക്കം ചെയ്തിരുന്നു.
ബിസിനസുകാരനായ പ്രമോദിന്റെ ചില സംരംഭങ്ങള്‍ തകര്‍ന്ന് സാമ്പത്തികമായി വലിയ നഷ്ടമുണ്ടായിരുന്നു. അതില്‍ നിന്ന് രക്ഷപ്പെടാനായാണ് വാഹന രേഖകളില്‍ തട്ടിപ്പ് കാണിച്ച് സാമ്പത്തിക ഇടപാട് സ്ഥാപനത്തൈ ഇയാള്‍ കബളിപ്പിച്ച് കോടികള്‍ സ്വന്തമാക്കിയത്.
ആകെ മൊത്തം 2.18 കോടി രൂപയാണ് പ്രമോദ് സ്ഥാപനത്തില്‍ നിന്ന് വായ്പയായി എടുത്തിരുന്നത്. ആദ്യം പണമടച്ചു പോന്നിരുന്നെങ്കിലും ഇയാള്‍ പിന്നീട് തിരിച്ചടവ് മുടക്കി. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രമോദ് ഒളിവില്‍ പോവുകയായിരുന്നതായി പോലീസ് പറയുന്നു.
12 കിലോ കഞ്ചാവുമായി ട്രെയിനിലെ ശുചിമുറിയില്‍ യാത്ര; പരിശോധനയറിഞ്ഞ് ഇറങ്ങിയോടി; പിന്തുടര്ന്ന് പിടികൂടി
പാലക്കാട്: ട്രെയിനിലെ ശുചിമുറിയില്‍ കഞ്ചാവുമായി യാത്ര ചെയ്ത യുവാവ് പിടിയില്‍. ചാവക്കാട് സ്വദേശി ഖലീലുല്‍ റഹ്മാനെയാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗവും എക്സൈസും പിടികൂടിയത്. പരിശോധന ഭയന്നാണ് ബാഗുമായി ശുചിമുറിയില്‍ യാത്ര ചെയ്തത്.
പരിശോധനയറിഞ്ഞ് പ്ലാറ്റ്ഫോം വഴി ഇറങ്ങിയോടിയ ഇയാളെ ഉദ്യോഗസ്ഥര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ട്രെയിനിലെ പരിശോധന കേരളത്തില്‍ കൂടുതലാണെന്ന് മനസിലാക്കിയാണ് ബാഗുമായി ശുചിമുറിയില്‍ ഒളിച്ചത്. ട്രോളി ബാഗില്‍ ആറ് പൊതികളിലായി രണ്ടു കിലോവീതം 12 കിലോ കഞ്ചാവുമായാണ് ഖലീലുല്‍ പിടിയിലായത്.
വിദേശത്തുണ്ടായിരുന്ന ജോലി കോവിഡ് വ്യാപനത്തിനിടെ നഷ്ടമായി. നാട്ടിലെത്തിയതോടെ സാമ്പത്തിക പ്രതിസന്ധി കൂടി. ഇതോടെയാണ് പണം സമ്പാദിക്കാനുള്ള വഴി തേടി കഞ്ചാവ് വില്പനയ്ക്കിറങ്ങിയത്. സുഹൃത്തിനൊപ്പം വിശാഖപ്പട്ടണത്ത് കഞ്ചാവ് ശേഖരിക്കാന്‍ പോയി തുടങ്ങി. ഇതുവഴി കടത്ത് വഴിയെക്കുറിച്ച് കൃത്യമായി ബോധ്യമുണ്ടായി. തുടര്‍ന്ന് കഞ്ചാവ് ശേഖരിച്ച് ഒറ്റയ്ക്ക് മടങ്ങുകയായിരുന്നു.
ആന്ധ്രയിലും മറ്റ് സംസ്ഥാനങ്ങളിലും ഇപ്പോള്‍ കഞ്ചാവ് വിളവെടുപ്പിന്റെ കാലമാണ്. അയതിനാല്‍ കൂടുതല്‍ കഞ്ചാവ് ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്താനുള്ള സാധ്യത സംശയിക്കുന്നതിനാല്‍ പരിശോധന കര്‍ശനമാക്കി. പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണ്‍ വിളികള്‍ ഉള്‍പ്പെടെ പരിശോധിച്ച് ഇടപാടുകാരെക്കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് എക്സൈസ് സംഘം.
Also Read-Actor Assault Case | വധശ്രമ ഗൂഢാലോചന; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.