TRENDING:

തിരുവനന്തപുരത്ത് ക്ഷേത്രത്തിലെ തൂക്കുവിളക്കും വെങ്കല തട്ടങ്ങളും മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ രണ്ടുപേര്‍ അറസ്റ്റിൽ

Last Updated:

ക്ഷേത്രത്തിന് മുന്നിൽ വലിയ ഓട്ടു വിളക്ക് സ്ഥാപിക്കുന്നതിനായി ഉറപ്പിച്ചിരുന്ന ദണ്ഡും ക്ഷേത്രത്തിലെ തിടപ്പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന വെങ്കല ചരുവങ്ങളും ചെമ്പ് കുടം, തൂക്കുവിളക്ക്, വെങ്കല തട്ടങ്ങൾ പൂജാ സാധനങ്ങൾ ഉൾപ്പടെ 50,000 രൂപയുടെ മുതലുകൾ ആണ് തിങ്കളാഴ്ച രാത്രിയോടെ പ്രതികൾ മോഷ്ടിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ക്ഷേത്രത്തിൽ നിന്നും തൂക്കുവിളക്കും മറ്റും മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ അറസ്റ്റിൽ. ആറ്റിങ്ങൽ വീരളം പച്ചക്കുളം ശ്രീനാഗരുകാവ് ദേവീക്ഷേത്രത്തിൽ മോഷണം നടത്തിയ വീരളം അക്കരവിള വീട്ടിൽ മണിക്കുട്ടൻ എന്ന ശ്യാം (26,) കുഴിമുക്ക് കാരക്കാച്ചി വിള പ്ലാവിള പുത്തൻ വീട്ടിൽ ശങ്കരൻ(57) എന്നിവരാണ് അറസ്റ്റിലായത്.
ശ്യാം, ശങ്കരൻ
ശ്യാം, ശങ്കരൻ
advertisement

ഇതും വായിക്കുക: ഐഷ എവിടെ? ബിന്ദു പത്മനാഭനും ജെയ്നമ്മയ്ക്കും പുറമെ മറ്റൊരു സ്ത്രീയെകൂടി തിരഞ്ഞ് അന്വേഷണ സംഘം

ക്ഷേത്രത്തിന് മുന്നിൽ വലിയ ഓട്ടു വിളക്ക് സ്ഥാപിക്കുന്നതിനായി ഉറപ്പിച്ചിരുന്ന ദണ്ഡും ക്ഷേത്രത്തിലെ തിടപ്പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന വെങ്കല ചരുവങ്ങളും ചെമ്പ് കുടം, തൂക്കുവിളക്ക്, വെങ്കല തട്ടങ്ങൾ പൂജാ സാധനങ്ങൾ ഉൾപ്പടെ 50,000 രൂപയുടെ മുതലുകൾ ആണ് തിങ്കളാഴ്ച രാത്രിയോടെ പ്രതികൾ മോഷ്ടിച്ചത്.

ഇതും വായിക്കുക: ഗർഭിണിയാക്കിയ കാമുകനെ രക്ഷിക്കാൻ പെൺകുട്ടിയുടെ നുണ; 75കാരൻ 285 ദിവസം പോക്‌സോ കേസിൽ ജയിലിൽ

advertisement

നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഇവർ മോഷണ മുതലുകൾ ആറ്റിങ്ങലിലുള്ള ആക്രിക്കടയിൽ വിൽക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച പൊലീസ് സംഘം പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് ക്ഷേത്രത്തിലെ തൂക്കുവിളക്കും വെങ്കല തട്ടങ്ങളും മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ രണ്ടുപേര്‍ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories