കല്ലുംപുറത്ത് ഓഗസ്റ്റ് 26-ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഓട്ടോഡ്രൈവറെ അടിക്കുകയും യുവതിക്ക് ഒപ്പം ഇരുത്തി ചിത്രം പകര്‍ത്തുകയുമായിരുന്നു.ചിത്രം പ്രചരിപ്പിക്കുമെന്ന് യുവാക്കള്‍ ഭീഷണി മുഴക്കുകയും ചെയ്തു.
Also Read-വ്യാജവാറ്റ് തടഞ്ഞതിന് പ്രതികാരം; പഞ്ചായത്ത് അംഗത്തെ മദ്യവിൽപനക്കാരി വെട്ടിക്കൊന്നു
ഒറ്റപ്പാലത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് ഓട്ടോയിൽ വരികയായിരുന്നു യുവതി. കല്ലുംപുറം എത്തിയപ്പോൾ ഫോണ്‍ വന്നതിനെ തുടർന്ന് സംസാരിക്കാനായി ഓട്ടോ നിർത്തി. ഈ സമയം ബൈക്കിൽ പോവുകയായിരുന്ന രണ്ട് പേർ ഓട്ടോറിക്ഷയുടെ സമീപത്തെത്തി യുവതിയോട് കയര്‍ക്കുകയായിരുന്നു.
advertisement
അസഭ്യം പറയുകയും ഓട്ടോയിൽ കയറി കടന്നുപിടിക്കുകയും ചെയ്തതോടെ ഓട്ടോ ഡ്രൈവര്‍ തടയാന്‍ ശ്രമിച്ചു. ഇതോടെ ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു. യുവതിയോടൊപ്പം ഇരുത്തി ഫോട്ടോ എടുത്ത ശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
Also Read-മാവേലി എക്‌സ്പ്രസില്‍ ടിടിഇക്ക് മർദ്ദനം; ആക്രമിച്ച അധ്യാപകർ രക്ഷപെട്ടു
അക്രമത്തിനിരയായവര്‍ നാണക്കേട് ഓര്‍ത്ത് ആദ്യം പരാതി നല്‍കിയില്ല. പിന്നീട് പരാതി ലഭിച്ചതോടെ പോലീസ് കേസെടുത്തു. ഇതോടെ പ്രതികള്‍ ഒളിവില്‍പ്പോയി. ബെംഗളൂരു, എറണാകുളം എന്നിവിടങ്ങളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഒളിവുകേന്ദ്രം മാറുന്നതിനായി തൃശ്ശൂരിലെത്തിയപ്പോഴാണ് റെയില്‍വെ സ്റ്റേഷനില്‍നിന്ന് പിടിയിലായത്.