മാവേലി എക്‌സ്പ്രസില്‍ ടിടിഇക്ക് മർദ്ദനം; ആക്രമിച്ച അധ്യാപകർ രക്ഷപെട്ടു
- Published by:Amal Surendran
- news18-malayalam
Last Updated:
അക്രമത്തിനിടയില്‍ ടി.ടി.ഇ.യുടെ കൈയില്‍ കിട്ടിയ ഐ.ഡി. കാര്‍ഡില്‍നിന്ന് അധ്യാപകരിലൊരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
നീലേശ്വരം: ടിക്കറ്റ് പരിശോധനയ്‌ക്കെത്തിയ ടി.ടി.ഇ.യെ മര്‍ദിച്ചശേഷം തീവണ്ടിയാത്രക്കാരായ അധ്യാപകര്‍ രക്ഷപ്പെട്ടു. ദക്ഷിണ റെയില്‍വേ കണ്ണൂര്‍ ഡിപ്പോയിലെ ടി.ടി.ഇ. എം. ഷൈജുവിനെയാണ് ആക്രമിച്ചത്. കാസര്‍കോട്ടുനിന്ന് കയറിയ മൂന്ന് അധ്യാപകരാണ് ഇതിനു പിന്നില്‍. പരിക്കേറ്റ ഷൈജുവിനെ കണ്ണൂരിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായി ആര്‍.പി.എഫ്. അറിയിച്ചു.
മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസില്‍ കാഞ്ഞങ്ങാട്-നീലേശ്വരം സ്റ്റേഷനിടയില്‍വെച്ചാണ് സംഭവം. കാസര്‍കോട്ടുനിന്ന് റിസര്‍വേഷന്‍ കോച്ചില്‍ കയറിയ അധ്യാപകരോട് ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സീസണ്‍ ടിക്കറ്റുമായാണ് അധ്യാപകര്‍ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തത്. മൂന്നുപേരാണ് സംഘത്തിലുണ്ടായതെന്നാണ് ടി.ടി.ഇ. ആര്‍.പി.എഫിനു നല്‍കിയ മൊഴി. അക്രമത്തിനുശേഷം ഇവര്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.
advertisement
അക്രമത്തിനിടയില്‍ ടി.ടി.ഇ.യുടെ കൈയില്‍ കിട്ടിയ ഐ.ഡി. കാര്‍ഡില്‍നിന്ന് അധ്യാപകരിലൊരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്‍.പി. സ്‌കൂള്‍ അധ്യാപകന്‍ കെ.വി. ജയപ്രസാദിന്റെ ഐ.ഡി. കാര്‍ഡാണ് ലഭിച്ചത്. എല്‍.പി. സ്‌കൂള്‍ അധ്യാപകന്‍ കെ.വി. ജയപ്രസാദിന്റെ ഐ.ഡി. കാര്‍ഡാണ് ലഭിച്ചത്. അക്രമികളെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് ആര്‍.പി.എഫ്. പറഞ്ഞു.
Location :
First Published :
September 20, 2022 10:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മാവേലി എക്‌സ്പ്രസില്‍ ടിടിഇക്ക് മർദ്ദനം; ആക്രമിച്ച അധ്യാപകർ രക്ഷപെട്ടു