ഗുവാഹത്തിയിൽ നിന്ന് 370 കിലോമീറ്റർ കിഴക്കും ജില്ലാ ആസ്ഥാനമായ ശിവസാഗറിൽ നിന്ന് 10 കിലോമീറ്ററും അകലെയുള്ള ദിമോവ്മുഖ് ഗ്രാമത്തിലെ താമസക്കാരാണ് സഹോദരന്മാരായ ജാമിയൂർ ഹുസൈൻ, സരിഫുൾ ഹുസൈനും. ഇവരുടെ രീതികളിൽ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിൽ വിവരം നൽകിയത്.
Also Read പൊതുസ്ഥലത്ത് മൂത്രമൊഴിച്ച 23കാരനെ തല്ലിക്കൊന്നു; ഉത്തർപ്രദേശിൽ മൂന്നു പേര്‍ അറസ്റ്റിൽ
അസമിലാണ് സംഭവം. കുടുംബത്തിൽ നിന്ന് ആരും പരാതി നൽകാതിരുന്ന സാഹചര്യത്തിൽ പൊലീസ് സ്വയം അന്വേഷണം ആരംഭിച്ചിരുന്നു. ആറ് കുട്ടികൾ ഉൾപ്പെടെയുള്ള അവരുടെ കുടുംബങ്ങള്‍ ഇപ്പോൾ പോലീസ് സംരക്ഷണത്തിൽ കസ്റ്റഡിയിലാണ്.
advertisement
ശിവസാഗറിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ഒരു മന്ത്രിവാദി സഹോദരന്മാരോട് മക്കളെ ബലിയർപ്പിച്ചാൽ അവരുടെ വീട്ടിലുള്ള സ്വർണ്ണത്തിന്റെ നിധി കണ്ടെത്തി തരാമെന്ന് പറഞ്ഞതായി പൊലീസ് പറഞ്ഞു. ഇരുവരുടെ ആറ് മക്കളെ തടവിൽ പാർപ്പിച്ചതോടെയാണ് സംശയം തോന്നിയതെന്ന് നാട്ടുകാരിൽ ചിലർ മൊഴി നൽകിയതായും പൊലീസ് പറഞ്ഞു.
