പൊ​തു​സ്ഥ​ല​ത്ത് മൂ​ത്ര​മൊ​ഴി​ച്ച 23കാരനെ തല്ലിക്കൊന്നു; ഉത്തർപ്രദേശിൽ മൂന്നു പേര്‍ അറസ്റ്റിൽ

Last Updated:

ഗുരുതരമായി പരിക്കേറ്റ സുഹൈലിന് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഉ​ത്ത​ര്‍​പ്ര​ദേ​ശില്‍ പൊ​തു​സ്ഥ​ല​ത്ത് മൂ​ത്ര​മൊ​ഴി​ച്ച യു​വാ​വി​നെ തല്ലിക്കൊന്നു. ബഹ്‌റൈച്ച്‌ ജില്ലയിലെ ഖൈ​രി ദി​കോ​ലി ഗ്രാ​മ​ത്തില്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. സു​ഹൈ​ല്‍(23)​ആ​ണ് ആക്രമണത്തില്‍ കൊ​ല്ല​പ്പെ​ട്ട​ത്.
സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി. അമ്മാവന്റെ വീടിന് മുന്നിൽ സുഹൈൽ മൂത്രമൊഴിക്കുകയായിരുന്നു. ഇത് കണ്ട അയൽവാസികളായ രാം മൂരത്, ആത്മരാം, രാംപാൽ, സനേഹി, മഞ്ജീത് എന്നിവർ ചേർന്ന് സുഹൈലിനെ മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൈലിന് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുഹൈലിന്റെ അമ്മാവനായ ചിന്താരം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. രാം മൊറാത്ത്, സനേഹി, മഞ്ജിത് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊ​തു​സ്ഥ​ല​ത്ത് മൂ​ത്ര​മൊ​ഴി​ച്ച 23കാരനെ തല്ലിക്കൊന്നു; ഉത്തർപ്രദേശിൽ മൂന്നു പേര്‍ അറസ്റ്റിൽ
Next Article
advertisement
പിഎം ശ്രീ പദ്ധതിയിൽ കേരളം ഭാഗമായത് സ്വാഗതാർഹം; വൈകിവന്ന വിവേകം : രാജീവ് ചന്ദ്രശേഖർ
പിഎം ശ്രീ പദ്ധതിയിൽ കേരളം ഭാഗമായത് സ്വാഗതാർഹം; വൈകിവന്ന വിവേകം : രാജീവ് ചന്ദ്രശേഖർ
  • പിഎം ശ്രീ പദ്ധതിയിൽ കേരളം ഔദ്യോഗികമായി പങ്കാളിയായത് വിദ്യാർത്ഥികൾക്ക് ആധുനിക വിദ്യാഭ്യാസം നൽകും.

  • കേരളം പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയായത് സംസ്ഥാനത്തെ വിദ്യാഭ്യാസ വ്യവസ്ഥയുടെ ആധുനികവൽക്കരണം ലക്ഷ്യമിടുന്നു.

  • വിദ്യാർത്ഥികളുടെ ഭാവി പന്താടാനില്ല, പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയായത് സംസ്ഥാന സർക്കാരിന്റെ വിവേകമാണ്.

View All
advertisement