TRENDING:

ഭക്ഷണം കഴിക്കുന്നതിലേക്ക് നോക്കിയെന്നാരോപിച്ച് ഹോട്ടലിൽ തമ്മിലടി; രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ

Last Updated:

ഒരേ മേശയ്ക്ക് എതിർവശങ്ങളിലിരുന്ന് ഭക്ഷണം കഴിച്ചവരാണ് തമ്മിലടിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നത് നോക്കിയെന്നാരോപിച്ച് ഹോട്ടലിൽ രണ്ടു പേര്‍ തമ്മിൽ സംഘർഷം. പാറശാള ഉദിയൻകുളങ്ങരയിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു ഇരുവരും ഹോട്ടലിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
advertisement

ഒരേ മേശയ്ക്ക് എതിർവശങ്ങളിലിരുന്ന് ഭക്ഷണം കഴിച്ചവരാണ് തമ്മിലടിച്ചത്. ഇരുവരും മദ്യാസക്തിയിലായിരുന്നെന്ന് പാറശാല പൊലീസ് പറഞ്ഞു.സംഭവത്തിൽ ടിപ്പർ ഡ്രൈവറായ പാറശാല സ്വദേശി അരുണിനെയും തെങ്ങുകയറ്റ തൊഴിലാളി കൊച്ചോട്ടു കോണം സ്വദേശി മനുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Also Read-കൈക്കൂലിയായി 2,000 രൂപയും മദ്യവും; എസ്ഐ വിജിലൻസ് പിടിയിൽ; വാങ്ങിയത് അപകടത്തിൽപെട്ട വാഹനം വിട്ടു കൊടുക്കുന്നതിന്

സംഘർഷത്തിനിടെ മനു കൈവശം ഉണ്ടായിരുന്ന വെട്ടുകത്തി വീശി പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാൽ ആർക്കും പരിക്കില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭക്ഷണം കഴിക്കുന്നതിലേക്ക് നോക്കിയെന്നാരോപിച്ച് ഹോട്ടലിൽ തമ്മിലടി; രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ
Open in App
Home
Video
Impact Shorts
Web Stories