കഴിഞ്ഞ ദിവസമാണ് തവനൂർ അയങ്കലം ഉണ്ണിയമ്പലത്തെ ബത് ബസ്ത്തിന്റെ ഭാര്യ സുഹൈല നസ്റിൻ (19), എട്ട് മാസം പ്രായമായ മകൾ ഫാത്തിമ സഹറ എന്നിവരെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൈലയുമായി ഭർതൃമാതാവും ഭർതൃസഹോദരിയുടെ മകളും വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
സുഹൈല നസ്റിനും ബത് ബസ്ത്തും ഒന്നര വർഷം മുമ്പാണ് വിവാഹിതരായത്. ബസ്ത്ത് ഗൾഫിലാണ്. 20 പവൻ സ്ത്രീധനം നൽകിയിരുന്നു. എന്നാൽ, ഇത് കുറവാണെന്ന് പറഞ്ഞ് പല തവണ ഭർതൃമാതാവ് വഴക്കുണ്ടാക്കിയിരുന്നതായി സുഹൈല വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. തുടർന്ന് വീട്ടുകാർ ഭർത്താവിനെയും ഭർതൃപിതാവിനെയും അറിയിച്ചിരുന്നു. ഇതാവർത്തിക്കില്ലെന്ന് ഭർതൃപിതാവ് പറഞ്ഞ ശേഷവും വഴക്കുണ്ടായി.
advertisement
തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സുഹൈലയും മകളും പൊള്ളലേറ്റ് മരിച്ചത്. അയൽവാസികളെത്തിയാണ് മുറി പൊളിച്ച് അകത്ത് കയറിയത്. പൊന്നാനി തഹസിൽദാർ എം എസ് സുരേഷ്, തിരൂർ ഡിവൈ എസ് പി ബെന്നി, കുറ്റിപ്പുറം സി ഐ ശശീന്ദ്രൻ മേലെയിൽ എന്നിവർ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കൂടല്ലൂർ ജുമാമസ്ജിദിൽ മൃതദേഹങ്ങൾ ഖബറടക്കി. കൂടല്ലൂർ സ്വദേശിനിയാണ് സുഹൈല നസ്റിൻ. പിതാവ്: ഹംസ. മാതാവ്: ഫാത്തിമ.
.
യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ അറസ്റ്റിൽ; പിടിയിലായത് കാമുകന് പിന്നാലെ
യുവാവിന്റ് ആത്മഹത്യയുമായി (Suicide) ബന്ധപ്പെട്ട് പ്രേരണാകുറ്റം ചുമത്തി ഭാര്യയെ (Wife) വിളപ്പിൽശാല (Vilappilsala) പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം മടത്തുനട ലെയിൻ സുരേഷ് നിലയത്തിൽ വാടകയ്ക്ക് താമസിക്കുന്ന അഖില (30) ആണ് അറസ്റ്റിലായത്. മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാ ഭവനിൽ ശിവൻകുട്ടിയുടെ മകനും ഇപ്പോൾ പിടിയിലായ അഖിലയുടെ ഭർത്താവുമായ ശിവകുമാർ (34) 2019 സെപ്റ്റംബർ മാസത്തിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അഖിലയുടെ കാമുകൻ നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടിൽ വിഷ്ണു (30) നേരത്തെ അറസ്റ്റിലായിരുന്നു.
പ്രേമവിവാഹമായിരുന്നു ശിവകുമാർ- അഖില ദമ്പതികളുടേത്. ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. 2016-17 കാലഘട്ടത്തിൽ തച്ചോട്ടുകാവിലെ ഒരു ഗ്യാസ് ഏജൻസിയിൽ അഖില ജോലി ചെയ്തിരുന്നു. ഇവിടെവച്ചാണ് വിഷ്ണുവുമായി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. വൈകാതെ ഇവർ തമ്മിൽ കടുത്ത പ്രണയത്തിലായി. ഇതിനിടെ വിഷ്ണു ചിത്രീകരിച്ച ഒരു അശ്ലീല വീഡിയോ ദൃശ്യം പുറത്തായി. ശിവകുമാർ അഖിലയുടെ പ്രണയ ബന്ധം അറിയുകയും വീഡിയോ ദൃശ്യം പ്രചരിച്ചത് മനസ്സിലാക്കുകയും ചെയ്തു. ഇതിനിടെ അഖില വിഷ്ണുവുമൊത്ത് ശ്രീകാര്യത്തെ ഒരു വീട്ടിൽ താമസമാക്കുകയും കുഞ്ഞുങ്ങളെ അവിടേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതിൽ മനംനൊന്താണ് 2019 സെപ്റ്റംബറിൽ ശിവകുമാർ വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.
ആത്മഹത്യ സംബന്ധിച്ച് ബന്ധുക്കൾ വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരവെ വിഷ്ണു ഒളിവിൽ പോയി. വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യത്തെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വിഷ്ണു പിടിയിലായത്. ഇതിന് പിന്നാലെയാണ് അഖിലയുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയത്. സി ഐ എൻ. സുരേഷ് കുമാർ, എസ് ഐ വി. ഷിബു, എഎസ്ഐ ആർ.വി. ബൈജു എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു
