ചെന്നൈ റെഡ് ഹിൽസ്റ്റേഷൻ പരിധിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവർ കേരളത്തിലും, തമിഴ്നാട്ടിലും കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന്‍ അന്വേഷിച്ച് വരുന്നു. കൂടുതൽ പ്രതികൾ തട്ടിപ്പുസംഘത്തിലുണ്ടാകുമെന്നാണ് കരുതുന്നത്.ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇന്‍സ്പെക്ടര്‍ പി.എം.ബൈജു, എസ്.ഐ. ജോസ്, എ.എസ്.ഐ ബാലചന്ദ്രൻ പോലീസുകാരായ റോണി അഗസ്റ്റിൻ, ജിസ്മോൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. അങ്കമാലി കോടതിയിൽ പ്രതികളെ ഹാജരാക്കി. ഇവരെ കോടതി റിമാന്‍റ് ചെയ്തു.
2020ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നെടുമ്പാശ്ശേരിയിലെ ഒരു ഹോട്ടലിൽ വച്ചാണ് പ്രതികൾക്ക് പണം കൈമാറിയത്. ഉറപ്പിനായി പ്രതികൾ പത്ത് ലക്ഷം രൂപയുടെ ഡേറ്റഡ് ചെക്കും നൽകി. ഒരു ലക്ഷം രൂപ നേരിട്ടും ബാക്കി തുക അക്കൗണ്ട് വഴിയുമാണ് നൽകിയത്.
advertisement
മൊബൈൽ ഫോൺ മോഷണം ചെറുത്ത യുവാവിനെ തലയറുത്ത് കൊന്നു; ഗുണ്ടാസംഘം കടന്നത് അറുത്തെടുത്ത തലയുമായി
ചെന്നൈ: മൊബൈൽഫോണും പണവും മോഷ്ടിക്കാൻ ശ്രമിച്ചത് ചെറുത്ത യുവാവിനെ തലയറുത്ത് കൊന്നു. തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അക്രമിസംഘം യുവാവിന്‍റെ അറുത്തെടുത്ത തലയുമായാണ് കടന്നുകളഞ്ഞത്. മയിലാടുതുറൈ സ്വദേശിയായ സതീഷ് (25) ആണ് പൈശാചികമായ രീതിയിൽ കൊല ചെയ്യപ്പെട്ടത്. സെരംഗഡുവിലെ ഒരു എബ്രോയിഡറി സ്ഥാപനത്തിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട സതീഷ്.
Also Read- Swapna Suresh | സ്വപ്ന സുരേഷിന് സന്നദ്ധ സംഘടനയിൽ നിയമനം; സി എസ് ആർ ഫണ്ട് ശേഖരിക്കൽ ചുമതല
ഞായറാഴ്ച രാത്രിയിൽ ഒപ്പം താമസിച്ചിരുന്ന രഞ്ജിത്ത് എന്ന യുവാവിനൊപ്പം മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴാണ് അക്രമിസംഘം മൂന്ന് ബൈക്കുകളിലായി ഇവരുടെ അടുത്തെത്തിയത്. ഇരുവരെയും ആക്രമിച്ച സംഘം മൊബൈൽ ഫോണും പണവും പിടിച്ചുവാങ്ങാൻ ശ്രമിച്ചു. എന്നാൽ കവർച്ചശ്രമം സതീഷ് ചെറുക്കുകയായിരുന്നു. ഇതോടെയാണ് അക്രമിസംഘം കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് സതീഷിന്‍റെ തല അറുത്തെടുത്തത്. രഞ്ജിത്തിനെയും ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഓടിരക്ഷപെടുകയായിരുന്നു.
അറുത്തെടുത്ത തലയുമായാണ് സംഘം പോയതെന്ന് രഞ്ജിത്ത് പൊലീസിന് മൊഴി നൽകി. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് ഇപ്പോൾ തിരുപ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സതീഷിന്‍റെ തലയും അക്രമിസംഘത്തെയും ഇതുവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഇവരെ പിടികൂടാൻ ഊർജ്ജിത ശ്രമം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്. പ്രതികളെ പിടികൂടാൻ നാല് പ്രത്യേക സംഘത്തെ നിയോഗിച്ചതായും തിരുപ്പൂർ പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവസ്ഥലത്തെത്തിയ പൊലീസ് സതീഷിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിന് തിരുപ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.