ആരും ഇല്ലാത്ത സമയത്ത് പ്രതി പെൺകുട്ടിയുടെ വീട്ടിനകത്തു നുഴഞ്ഞു കയറിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഭയന്നുവിറച്ച് കുട്ടി നിലവിളിക്കുകയും സമീപവാസികൾ ഓടിയെത്തുകയും ചെയ്തു. പിന്നിട് തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Also Read-2021നെ കാത്ത് മഹാദുരന്തങ്ങൾ, കാന്‍സറിന് മരുന്ന്'; വീണ്ടും ചർച്ചയായി ബാബ വാംഗയുടെ പ്രവചനങ്ങൾ
കണ്ണൂർ കുടിയാൻമലയിൽ മാനസിക വെല്ലുവിളി നേരിടുന്ന 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് അറസ്റ്റിലായത്. നടുവിൽ സ്വദേശി ആക്കാട്ട് ജോസിനെ (61) ആണ് പിടികൂടിയത്.നവംബർ 19നാണ് പ്രതിക്ക് എതിരെ കുട്ടിയുടെ കുടുംബം പരാതി നൽകിയത്. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്ത സാഹചര്യത്തിൽ പൊലീസ് ഒത്തുകളിക്കുന്നു എന്നാരോപിച്ച് കുട്ടിയുടെ അമ്മ രംഗത്തെത്തിയിരുന്നു.
advertisement
റബർ ടാപ്പിംഗ് തൊഴിലാളികളായ മാതാപിതാക്കൾ പുലർച്ചെ ജോലിക്ക് പോയ സമയത്ത് ഇയാൾ വീട്ടിൽ അതിക്രമിച്ച് കടന്ന് 12 കാരിയെ പീഡിപ്പിച്ചു എന്നാണ് പരാതി.