ഐപിസി 302,337,338 വകുപ്പുകൾ പ്രകാരമാണ് കേസ്. ദുരന്തത്തിന് ഇടയാക്കിയ ബോട്ടിന് സർവീസ് നടത്താൻ ക്രമ വിരുദ്ധമായി സഹായം ചെയ്തുവെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്.
ബോട്ടിന്റെ നിർമ്മാണ ഘട്ടത്തിൽ തന്നെ പരാതി ലഭിച്ചിട്ടും ഇത് ഗൗരവത്തിൽ എടുക്കാതെ ലൈസൻസ് നൽകി എന്നുള്ളതാണ് വിവി പ്രസാദിനെതിരെയുള്ള കണ്ടെത്തൽ.ബേപ്പൂരിലെ തുറമുഖ ഓഫീസിൽ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്ത ബോട്ടിന്റെ രേഖകളിലും പരാതി ലഭിച്ച കാര്യം ഉൾപ്പെടുത്തിയതുമില്ല.
താനൂർ ബോട്ടപകടം: പോര്‍ട്ട് കണ്‍സര്‍വേറ്ററും സര്‍വെയറും അറസ്റ്റില്‍
advertisement
മത്സ്യബന്ധന ബോട്ടാണ് ഉല്ലാസ ബോട്ടാക്കി മാറ്റുന്നതെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യമുണ്ടായിട്ടും രേഖകളിൽ ചേർത്തില്ല. സർവേയർ ഫിറ്റ്നസ് നല്കിയതാകട്ടെ നിയമ വിരുദ്ധമായും.ഈ കണ്ടെത്തലുകളാണ് ഇരുവരുടെയും അറസ്റ്റിലേക്ക് നയിച്ചത്.
ബേപ്പൂർ ആലപ്പുഴ ,തുറമുഖ ഓഫീസുകളിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത അറ്റ്ലാൻറിക് ബോട്ടുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്രീകരിച്ചു നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് രണ്ടു ഉദ്യോഗസ്ഥരും അറസ്റ്റിലായത്. ദുരന്തം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് ഉദ്യോഗസ്ഥരെക്കൂടി കേസില്‍ കൂട്ടുപ്രതികള്‍ ആക്കുന്നത്.