ഏകദേശം അന്‍പത് വയസ്സ് പ്രായം തോന്നിക്കുന്ന ആളെയാണ് ട്രെയിനിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ കായകുളത്ത് നിര്‍ത്തിയിട്ടപ്പോള്‍ ഇയാളെ ബോഗിയിലുണ്ടായിരുന്ന ഗാഡ് കണ്ടിരുന്നു. തുടര്‍ന്ന് കൊല്ലത്ത് എത്തിയപ്പോള്‍ റെയില്‍വേ ഗാര്‍ഡുകള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കാലുകള്‍ നിലത്ത് തട്ടിയ നിലയിലായിരുന്നു.
Also Read- മലബാർ എക്സ്പ്രസ് കോച്ചിനുള്ളിൽ യാത്രക്കാരന്‍ തൂങ്ങി മരിച്ച നിലയിൽ
റെയില്‍വേ പോലീസും റെയില്‍ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം അഴിച്ച് മാറ്റിയത്. ഉടുത്തിരുന്ന കൈലിയില്‍ തൂങ്ങി മരിച്ചതായിരിക്കും എന്നാണ് പോലീസിന്‍റെ നിഗമനം. മൃതദേഹം ഇപ്പോള്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച ആള്‍ ഭിന്നശേഷിക്കാരനാണ്.
advertisement
ഫോറന്‍സിക് വിദഗ്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ ട്രെയിനില്‍ പരിശോധന നടത്തിയിരുന്നു.ഭിന്നശേഷിക്കാരുടെ ബോഗിയില്‍ മറ്റ് യാത്രക്കാര്‍ ആരുംതന്നെ ഇല്ലായിരുന്നു. ഇയാള്‍ ഏത് സ്റ്റേഷനില്‍ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനായി റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കും.
ബസ് പതിവായി സമയം തെറ്റി ഓടുന്നതായി പരാതി; ആര്‍.ടി ഓഫീസില്‍ ബസ് ഉടമ കൈമുറിച്ചു
ആലപ്പുഴ ആർടി ഓഫിസിൽ സ്വകാര്യ ബസ് ഉടമ കൈമുറിക്കാൻ ശ്രമിച്ചു. ആലപ്പുഴ-ഇരട്ടക്കുളങ്ങര റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഉടമയാണ് ബ്ലേഡ് കൊണ്ട് കൈകീറിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉടന്‍ ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
Also Read- ഒരു കോടിരൂപയുടെ ബില്ല് മാറികിട്ടിയില്ലെന്ന് ആരോപണം; ആത്മഹത്യ ഭീഷണിയുമായി കെഎസ്ഇബി കരാറുകാരൻ
ഇയാൾ സമയം തെറ്റിച്ച് ബസ് ഓടിക്കുന്നതിനാൽ മറ്റ് ബസുകാരുടെ ഭാഗത്ത് നിന്ന് പരാതി ഉയർന്നിരുന്നെന്ന് ആർടി ഓഫിസ് അറിയിച്ചു. കഴിഞ്ഞ ദിവസം സമയം തെറ്റിക്കില്ലെന്ന് എഴുതി നൽകിയതിനെ തുടർന്നാണ് പരാതിയിന്‍ മേലുള്ള നടപടികള്‍ അവസാനിപ്പിച്ചിരുന്നു. എന്നാൽ പിന്നീടും സമയം തെറ്റിച്ചതായി പരാതി ഉയർന്നപ്പോൾ ഇയാളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. തുടർന്നാണ് ബ്ലേഡ് കൊണ്ട് മുറിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

