TRENDING:

കണ്ണൂരിൽ മരിച്ച ബാർബർ തൊഴിലാളി‌യെ ഒരുകൂട്ടമാളുകൾ മർദിച്ചത് ഫേഷ്യൽചെയ്ത കൂലിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ

Last Updated:

വെള്ളിയാഴ്ച രാവിലെയാണ് നയിമിനെ ശ്രീകണ്ഠപുരം പള്ളി ഗ്രൗണ്ടിന് സമീപം വീണുകിടക്കുന്ന നിലയിൽ കണ്ടത്. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

advertisement
കണ്ണൂർ ശ്രീകണ്ഠപുരത്ത് കഴിഞ്ഞദിവസം മരിച്ച ബാർബർ തൊഴിലാളി ഉത്തർപ്രദേശ് സ്വദേശി നയിം സൽമാനി(49)യെ ഒരുസംഘം മർദിച്ചത് ഫേഷ്യൽചെയ്ത കൂലിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെയെന്ന് പോലീസ്. വ്യാഴാഴ്ച രാത്രി ഫേഷ്യൽചെയ്യാൻ 300 രൂപയാണ് നയിം ആവശ്യപ്പെട്ടത്. എന്നാൽ ഫേഷ്യൽ ചെയ്തയാൾ 250 രൂപയേ നൽകിയുള്ളൂ. ഇത് ചോദ്യംചെയ്തതിന്റെ വിരോധത്തിൽ സംഘമായെത്തി കടയിൽവെച്ചും പിന്നീട് താമസസ്ഥലത്തെത്തിയും നയിമിനെ ആക്രമിച്ചുവെന്നാണ് കടയുടമയുടെ പരാതിയിൽ പറയുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

വെള്ളിയാഴ്ച രാവിലെയാണ് നയിമിനെ ശ്രീകണ്ഠപുരം പള്ളി ഗ്രൗണ്ടിന് സമീപം വീണുകിടക്കുന്ന നിലയിൽ കണ്ടത്. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണ് മരണകാരണം. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും പറയപ്പെടുന്നു. തുടർനടപടികൾക്ക് നയിമിന്റെ മൃതദേഹം ഉത്തർപ്രദേശിലേക്ക് കൊണ്ടുപോയി.

ഒരുസംഘം നയിമിനെ മർദിച്ചതായി കാണിച്ച് കടയുടമ ജോണിയാണ് പോലീസിൽ പരാതി നൽകിയത്. കടയുടമയുടെ ബൈക്കും സംഘം തകർത്തതായി പരാതിയിലുണ്ട്. ശ്രീകണ്ഠപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Police have revealed that Naim Salmani (49), a native of Uttar Pradesh and a barber worker who died in Sreekandapuram, Kannur, was assaulted by a group following a dispute over payment for a facial. According to the shop owner's complaint, Naim had requested 300 rupees for a facial on Thursday night. However, the customer paid only 250 rupees. When Naim questioned this, the group, provoked by his demand, allegedly attacked him first at the shop and later at his residence.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ മരിച്ച ബാർബർ തൊഴിലാളി‌യെ ഒരുകൂട്ടമാളുകൾ മർദിച്ചത് ഫേഷ്യൽചെയ്ത കൂലിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ
Open in App
Home
Video
Impact Shorts
Web Stories