Also Read-മദ്യലഹരിയിൽ യുവാവ് യുവതിയുടെ നാക്ക് കടിച്ചു മുറിച്ചു
അയൽവാസികളായ രണ്ട് യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടി മാർച്ച് 2 മുതൽ ഏപ്രിൽ 22 വരെയുള്ള ദിവസങ്ങളിൽ ക്രൂര പീഡനത്തിനിരയാക്കപ്പെട്ടുവെന്നാണ് പിതാവ് നൽകിയ പരാതിയിൽ പറയുന്നത്. രക്ഷപ്പെടാൻ ശ്രമിച്ചാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. അയൽവാസികളായ ചോട്ടു, സൂരജ് എന്നിവർക്കെതിരെയാണ് പിതാവ് പരാതി നൽകിയിരിക്കുന്നത്. പെൺകുട്ടിയെ വീട്ടിൽക്കയറി കടത്തിക്കൊണ്ടു അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ച പെൺകുട്ടിയെ ഇവർക്കൊപ്പമുണ്ടായിരുന്ന ആദിത്യ എന്നയാളും പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
advertisement
Also Read-ഫുൾ 'എ പ്ലസ്' കിട്ടിയില്ല; മകനെ മണ്‍വെട്ടി കൊണ്ട് അടിച്ച് അച്ഛന്‍
ഇവരുടെ പിടിയിൽ നിന്ന് രക്ഷപെട്ട പെൺകുട്ടി ഇക്കഴിഞ്ഞ ഏപ്രിൽ 22 നാണ് വീട്ടിൽ തിരിച്ചെത്തിയത്. നടന്ന സംഭവങ്ങൾ പിതാവിനോട് വിവരിച്ചതിന് പിന്നാലെയാണ് ഇരുവരും പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ ആവർത്തിച്ച് ശ്രമിച്ചിട്ടും പൊലീസ് ആദ്യഘട്ടത്തിൽ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. കുട്ടി രക്ഷപ്പെട്ടെത്തി ഏഴ് ദിവസം കഴിഞ്ഞാണ് പരാതി സ്വീകരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നാണ് വാദം. പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.