TRENDING:

വർക്കലയിൽ കുടുങ്ങിയ വമ്പൻ സ്രാവ് തട്ടിപ്പ് നടത്തിയത് 600 സ്ഥാപനങ്ങളിൽ; ആസ്തി 1.60 ലക്ഷം കോടി

Last Updated:

അലക്‌സേജ് ബെസിയോകോവിന്റെ ഫോണിൽ നിന്നും ലഭിച്ച 3 മലയാളികളുടെ വിവരങ്ങൾ പൊലീസ് തേടുകയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടിസ് ഇറക്കിയ കുറ്റവാളിയും ലിത്വാനിയന്‍ പൗരനുമായ അലക്‌സേജ് ബെസിയോകോവിനെ കഴിഞ്ഞ ദിവസമാണ് വർക്കലയിൽ നിന്നും കേരള പൊലീസ് പിടികൂടിയത്. അലക്‌സേജ് ബെസിയോക്കോവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.
News18
News18
advertisement

ലോകത്തെ പ്രധാനപ്പെട്ട 600 കോർപറേറ്റ് സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് പണം തട്ടിയ പ്രതിയാണ് അലക്സേജ്. യൂറോപ്പിലെയും അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും ശുദ്ധജല വൈദ്യുതി വിതരണ കമ്പനികളെയാണ് ഏറ്റവും അവസാനം തട്ടിപ്പിനിരയാക്കിയത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു ഈ തട്ടിപ്പ്.

പ്രതിയിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ് തുറക്കാൻ പാസ്‍വേഡ് നൽകില്ലെന്നാണ് അലക്സേജ് പറയുന്നത്. ഇയാളുടെ ഒപ്പമുള്ള മറ്റൊരു കുറ്റവാളി റഷ്യൻ പൗരൻ അലക്സാണ്ടർ മിറ സെർദയുടെയും ആകെ ആസ്തി 1.60 ലക്ഷം കോടി രൂപയാണെന്ന് പൊലീസ് പറയുന്നു. ലഹരി,കുട്ടികളുടെ അശ്ലീല വീഡിയോ, ഹാക്കിങ് വഴി ലഭിക്കുന്ന ബിറ്റകോയിൻ എന്നിവയുടെ ഇടപാട് നടത്തുന്ന ​ഗാരന്റെക്സ് എന്ന ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ഇവർ രണ്ടുപേരുടെയും ഉടമസ്ഥതയിൽ ഉള്ളതാണ്.

advertisement

മോസ്കോ യൂണിവേഴ്സിറ്റിയിൽനിന്നുള്ള കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ് ലിത്വാനിയൻ പൗരനായ അലക്സേജ് മോസ്കോ. നാലു ദിവസം മുൻപ് കമ്പനിയുടെ ഡാർക്ക് വെബ് ഇടപാടുകൾ തന്റെ ചിത്രം സഹിതം ബിബിസി റിപ്പോർട്ട് ചെയ്തതോടെയാണ് വർക്കലയിൽനിന്നു റഷ്യയിലേക്കു മടങ്ങാൻ അലക്സേജ് മടങ്ങാൻ ഇയാൾ പദ്ധതിയിട്ടത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വാർത്ത വന്നയുടൻ ഭാര്യ ലൂയിയെയും മകനെയും റഷ്യയിലേക്ക് മടക്കിയിരുന്നു. സാധാരണ ഫീച്ചർ ഫോൺ മാത്രമാണ് ഇയാൾ ഉപയോ​ഗിച്ചിരുന്നത്. ഇതിൽനിന്നു ലഭിച്ച 3 മലയാളികളുടെ വിവരങ്ങൾ പൊലീസ് തേടുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
വർക്കലയിൽ കുടുങ്ങിയ വമ്പൻ സ്രാവ് തട്ടിപ്പ് നടത്തിയത് 600 സ്ഥാപനങ്ങളിൽ; ആസ്തി 1.60 ലക്ഷം കോടി
Open in App
Home
Video
Impact Shorts
Web Stories