TRENDING:

Uthra Murder | ഉത്ര കൊലക്കേസ്: ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപണം; അഞ്ചൽ സിഐക്ക് സ്ഥലംമാറ്റം

Last Updated:

Uthra Murder | ഉത്ര കേസിൽ ആദ്യ ഘട്ട അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കാട്ടി സുധീറിനെതിരായി എസ് പി ഹരിശങ്കർ നേരത്തെ റേഞ്ച് ഡി ഐ ജിക്ക്  റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം:  ഉത്ര കേസിൽ ഗുരുതര വീഴ്ച വരുത്തിയെന്ന ആരോപണം നേരിട്ട  അഞ്ചൽ സി ഐ സി എൽ സുധീറിനെയാണ് സ്ഥലം മാറ്റിയത്. നിലവിൽ പുതിയ നിയമനം നൽകിയിട്ടില്ല.  ഉത്രയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പരാതി വീട്ടുകാർ പരാതി നൽകിയെങ്കിലും സ്റ്റേഷൻ ഹൗസ് ഓഫീസറായ സുധീർ  സംഭവത്തിൽ ഗൗരവം കാണിച്ചില്ലെന്നായിരുന്നു പരാതി. പ്രാഥമികമായി ശേഖരിക്കേണ്ട തെളിവുകൾ ഉറപ്പാക്കിയുമില്ല.
advertisement

ഉത്ര കേസിൽ ആദ്യ ഘട്ട അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കാട്ടി സുധീറിനെതിരായി എസ് പി ഹരിശങ്കർ നേരത്തെ റേഞ്ച് ഡി ഐ ജിക്ക്  റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം.

You may also like:മുൻ ക്രിക്കറ്റ് താരത്തിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; മകൻ അറസ്റ്റിൽ [NEWS]ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS] Crisis in Emirates| കോവിഡ് പ്രതിസന്ധി: ഇന്ത്യക്കാരുൾപ്പെടെ 600 പേരെ ഒറ്റദിവസം പിരിച്ചുവിട്ട് എമിറേറ്റ്സ് എയർലൈൻസ് [NEWS]

advertisement

അതേ സമയം, കേസിൽ മികച്ച അന്വേഷണത്തിലൂടെ പ്രതി സൂരജിലേക്ക് എത്തിയ അഞ്ചൽ എസ് ഐ പുഷ്പകുമാറിനും സ്ഥലം മാറ്റമുണ്ട്. സ്ഥാനക്കയറ്റം നൽകി  പുഷ്പകുമാറിനെ കൊലത്തു നിന്ന് വയനാട്ടിലേക്കാണ് മാറ്റിയത്. കേസിൽ സാക്ഷിപ്പട്ടികയിൽ എത്താൻ സാധ്യതയുള്ള ആളാണ് പുഷ്പകുമാർ.

പുഷ്പകുമാറിൻ്റെ ഇപ്പോഴത്തെ മാറ്റം പ്രോസിക്യൂഷനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നു. ഉത്രകേസിൽ പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് ആരോപിച്ച് നേരത്തെ കോൺഗ്രസ് സമര രംഗത്ത് എത്തിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Uthra Murder | ഉത്ര കൊലക്കേസ്: ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപണം; അഞ്ചൽ സിഐക്ക് സ്ഥലംമാറ്റം
Open in App
Home
Video
Impact Shorts
Web Stories