advertisement

Crisis in Emirates| കോവിഡ് പ്രതിസന്ധി: ഇന്ത്യക്കാരുൾപ്പെടെ 600 പേരെ ഒറ്റദിവസം പിരിച്ചുവിട്ട് എമിറേറ്റ്സ് എയർലൈൻസ്

Last Updated:

Crisis in Emirates| ഇന്ത്യക്കാരുൾപ്പെടെ 600 പൈലറ്റുമാരെയാണ് സർക്കാർ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് പിരിച്ചുവിട്ടത്. വ്യോമയാന രംഗത്തെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്.

ദുബായ്: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ പൈലറ്റുമാരെ പിരിച്ചുവിട്ട് വ്യോമയാന മേഖലയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ എമിറേറ്റ്സ് എയർലൈൻസ്. ഇന്ത്യക്കാരുൾപ്പെടെ 600 പൈലറ്റുമാരെയാണ് സർക്കാർ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് പിരിച്ചുവിട്ടത്. വ്യോമയാന രംഗത്തെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ഒറ്റദിവസം 600 പേരെയാണ് കമ്പനി പിരിച്ചുവിട്ടത്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ആകെ 792 ജീവനക്കാരെയാണ് എമിറേറ്റ്സ് പിരിച്ചുവിട്ടത്. കൊറോണ വൈറസ് പ്രതിസന്ധി മൂലം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണെന്നാണ് കമ്പനി വ്യക്തമാക്കിയത്. കമ്പനിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം അനുസരിച്ച് ട്രെയിനി പൈലറ്റുമാർ, ക്യാബിൻ ജീവനക്കാർ എന്നിവരെയും പിരിച്ചുവിടൽ നീക്കം ബാധിക്കുമെന്നാണ് 'മണികൺട്രോൾ' റിപ്പോർട്ട് ചെയ്യുന്നത്.
ബിസിനസ് പുനരാരംഭിക്കുന്നതിനായി സാധ്യമായ എല്ലാ മാർഗ്ഗങ്ങളും അവലംബിച്ചെങ്കിലും ദൗർഭാഗ്യവശാൽ മികച്ച ജീവനക്കാരോടും യാത്ര പറയേണ്ടിവരുന്ന സാഹചര്യമാണ് ഒടുവിൽ ഉണ്ടായിട്ടുള്ളതെന്നാണ് കമ്പനി വക്താവിന്റെ പ്രതികണം. നേരത്തെയും പല വിമാന കമ്പനികളും കൊറോണ വൈറസ് പ്രതിസന്ധി മറികടക്കുന്നതിനായി ജീവനക്കാരെ പിരിച്ചുവിടുകയോ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയോ ചെയ്തിരുന്നു.
advertisement
TRENDING:'മക്കൾ പട്ടിണിയിൽ'; 2000 രൂപ കടം ചോദിച്ച് എസ്.ഐയ്ക്ക് അമ്മയുടെ നിവേദനം; സഹായമെത്തിച്ച് പൊലീസുകാർ[NEWS]DYFI പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും പിണറായി വിജയന്റെ മകള്‍ വീണയുടേയും വിവാഹം; തീയതി ഔദ്യോഗികമായി പിന്നീട് [NEWS]അവൾക്ക് കൂട്ടായി ഇനി ഒരു പെണ്‍കുരുന്ന് ; ഭർത്താവിന്‍റെ വിയോഗമറിയാതെ ആതിര പ്രസവിച്ചു [NEWS]
കൊറോണ വൈറസ് പ്രതിസന്ധി മൂലം മെയ 31ന് 180 പൈലറ്റുമാരെ എമിറേറ്റ്സ് പിരിച്ചുവിട്ടിരുന്നു. എന്നാൽ എ380 വിമാനങ്ങളിൽ പരിശീലനം നടത്തിക്കൊണ്ടിരുന്നവരെയാണ് ഏറ്റവും ഒടുവിൽ പിരിച്ചുവിട്ടിട്ടുള്ളതെന്നാണ് മണികൺട്രോൾ റിപ്പോർട്ടിൽ പറയുന്നത്. പ്രൊബേഷൻ കാലയളവിലുള്ളവരെയാണ് പിരിച്ചുവിട്ടിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
ജീവനക്കാരുടെ ജോലി സംരക്ഷിക്കുന്നതിനായി സാധ്യമായ കാര്യങ്ങൾ ചെയ്തെന്നാണ് കമ്പനി വക്താവ് ചൂണ്ടിക്കാണിക്കുന്നത്. 60000 ഓളം ജീവനക്കാരാണ് എമിറേറ്റ്സിന്റെ ഭാഗമായി ജോലി ചെയ്യുന്നത്. എന്നാൽ എത്ര ജീവനക്കാരെയാണ് കമ്പനിയുടെ പിരിച്ചുവിടൽ നടപടി പ്രതികൂലമായി ബാധിക്കുകയെന്ന് വ്യക്തമായിട്ടില്ല.
view comments
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Crisis in Emirates| കോവിഡ് പ്രതിസന്ധി: ഇന്ത്യക്കാരുൾപ്പെടെ 600 പേരെ ഒറ്റദിവസം പിരിച്ചുവിട്ട് എമിറേറ്റ്സ് എയർലൈൻസ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement