ആഗസ്റ്റ് 11നാണ് സലോണിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.യുവതിയുടെ സഹോദരനായ അജിത് സിംഗിന്റെ പരാതിയിന്മേൽ ഉണ്ടായ അന്വേഷണത്തിലാണ് കൊലപാതകത്തിൻറെ ചുരുൾ അഴിയുന്നത്. പ്രതിയായ ശുഭം സിംഗ് സലോണിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് സഹോദരൻ നൽകിയ പരാതിയിൽ പറയുന്നുണ്ട്.25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ഭാര്യയെ പാമ്പിന്‍ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത് എന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 15നാണ് ശുഭം സലോണിയുടെ പേരില്‍ 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയെടുത്തത്. ശുഭം സിംഗ് ആയിരുന്നു നോമിനി. ശേഷം ഇയാള്‍ രണ്ട് ലക്ഷം രൂപ പ്രീമിയം തുകയായി അടയ്ക്കുകയും ചെയ്തു.പോളിസി എടുത്ത് ഒരു മാസം പിന്നിടുന്നതിന് മുമ്പാണ് സലോണിയെ പ്രതി കൊലപ്പെടുത്തിയത്. ഇതോടെ ശുഭം സിംഗ്, അയാളുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ക്കായി സലോണിയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
advertisement