TRENDING:

ഉത്തരാഖണ്ഡിൽ ജോലി കഴിഞ്ഞു മടങ്ങിയ നഴ്സിനെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

Last Updated:

സംഭവത്തിൽ ഒമ്പത് ദിവസത്തിന് ശേഷമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉത്തരാഖണ്ഡിൽ ജോലി കഴിഞ്ഞു മടങ്ങിയ നഴ്സിനെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ ധർമേന്ദ്രയെ രാജസ്ഥാനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 30നു കാണാതായ യുവതിയുടെ മൃതദേഹം ഉത്തർപ്രദേശിലെ ദിബ്ദിബ ഗ്രാമത്തിൽനിന്ന് ഈ മാസം എട്ടിനാണ് കണ്ടെടുത്തത്. ഉത്തരാഖണ്ഡിലെ രുദ്രാപുരിലുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു യുവതി.
advertisement

വൈകുന്നേരം ജോലി കഴിഞ്ഞ് ആശുപത്രി വിട്ട നഴ്സ് രുദ്രാപൂരിലെ ഇന്ദ്ര ചൗക്കിൽ നിന്ന് ഇ-റിക്ഷയിൽ കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയെങ്കിലും ഉത്തർപ്രദേശിലെ ബിലാസ്പൂരിലെ കാശിപൂർ റോഡിലെ തന്റെ വീട്ടിൽ എത്തിയിരുന്നില്ല. തൊട്ടടുത്ത ദിവസം തന്നെ നഴ്‌സിനെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരി പരാതി നൽകി. ഒമ്പത് ദിവസത്തിന് ശേഷം ഓഗസ്റ്റ് 8 ന് ഉത്തർപ്രദേശ് പൊലീസ് ദിബ്ദിബ ഗ്രാമത്തിലെ വീട്ടിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തി.

advertisement

Also read-Kolkata Doctor Murder Case: 'ശരീരത്തിൽ 150 മില്ലിഗ്രാം ബീജം'; കൊൽക്കത്തയിലെ വനിതാ ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് കുടുംബം

തുടർന്നുള്ള അന്വേഷണത്തിൽ ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള ദിവസ വേതന തൊഴിലാളിയായ ധർമ്മേന്ദ്ര എന്നൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന ധർമ്മേന്ദ്ര നഴ്‌സിനെ ലൈംഗികാതിക്രമം നടത്തി കൊലപ്പെടുത്തുകയും അടുത്തുള്ള കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഉധം സിംഗ് നഗർ സീനിയർ പൊലീസ് സൂപ്രണ്ട് മഞ്ജുനാഥ് ടിസി പറഞ്ഞു. നഴ്‌സിന്റെ ഫോണും പഴ്‌സിലുണ്ടായിരുന്ന 3000 രൂപയുമായി രാജസ്ഥാനിലേക്ക് മുങ്ങിയ പ്രതി നഴ്‌സിന്റെ ഫോൺ ഉപയോഗിച്ചതാണ് എളുപ്പത്തിൽ പിടികൂടാൻ സഹായിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യുവതി ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പുറപ്പെട്ടതു മുതൽ ധർമേന്ദ്ര പിന്തുടർന്നിരുന്നെന്നും ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് പീ‍ഡിപ്പിക്കുകയും ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന ഇയാൾ യുവതിയുടെ മൊബൈൽ ഫോണും പഴ്‌സിൽനിന്ന് 3,000 രൂപയും മോഷ്ടിച്ചതായും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. കൊൽക്കത്തയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്തെ നടുക്കി മറ്റൊരു ആരോഗ്യപ്രവർത്തകയുടെ കൂടി കൊലപാതക വാർത്ത പുറത്ത് വരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഉത്തരാഖണ്ഡിൽ ജോലി കഴിഞ്ഞു മടങ്ങിയ നഴ്സിനെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories